സൗദിയിൽ വാഹനാപകടം: രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു

റിയാദിൽ നിന്നും താഇഫിലേക്ക് പോകുന്ന വഴിക്കാണ് അപകടം

Update: 2021-02-28 12:02 GMT

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‍സുമാർ മരിച്ചു. കൊല്ലം സ്വദേശി സുബി ഗീവർഗീസ്, എരുമേലി സ്വദേശി അഖില കളരിക്കൽ എന്നിവരാണ് മരിച്ചത്. റിയാദിൽ നിന്നും താഇഫിലേക്ക് പോകുന്ന വഴിയിൽ വെച്ചാണ് അപടമുണ്ടായത്.

ഇന്ന് പുലർച്ചെയാണ് ദാരുണമായ അപകടം. റിയാദിനടുത്തുള്ള അൽഖർജിൽ നിന്നും ജിദ്ദയിലേക്ക് പുറപ്പെട്ടതായിരുന്നു നഴ്സുമാർ. പുലർച്ചെ യാത്ര പുറപ്പെട്ടപ്പോൾ തന്നെ ഉറക്കമായിരുന്ന ഡ്രൈവറോട് നഴ്‍സുമാർ ഉറക്കം പൂർത്തിയാക്കിയ ശേഷം യാത്ര പുറപ്പെടാമെന്ന് പറഞ്ഞിരുന്നു. എന്നാൽ യാത്ര തുടർന്നതോടെ വാഹനം റോഡിൽ നിന്നിറങ്ങി മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ഒരു നഴ്‍സാണ് ഇക്കാര്യം പറഞ്ഞത്.

Advertising
Advertising

അപകടത്തിൽ ഡ്രൈവറടക്കം 3 പേരാണ് മരണപ്പെട്ടത്. വൈക്കം വഞ്ചിയൂർ സ്വദേശിനി ക്ലാരിക്കൽ അഖില മുരളി (29), കൊല്ലം ആയൂർ സ്വദേശിനി സുബി ഗീവർഗീസ് ബേബി (33) എന്നിവരാണ് മരിച്ചത്. ആകെ 8 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ളവർ ചികിത്സയിലാണ്.

കൊല്ലം സ്വദേശിയായ മറ്റൊരു നഴ്‍സ് പ്രിയങ്ക പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മണലിൽ പുതഞ്ഞ ഇവരാണ് റോഡിലെത്തി മറ്റുള്ളവരുടെ സഹായം തേടിയത്.

ഫെബ്രുവരി 3നു യുഎന്‍എ വിമാനത്തിൽ സൗദിയിൽ എത്തിയ നഴ്‍സുമാർ റിയാദിൽ ക്വാറന്‍റൈൻ കഴിഞ്ഞാണ് യാത്ര പുറപ്പെട്ടത്. മരിച്ചവരും പരിക്കേറ്റവും താഇഫിലെ ആശുപത്രികളിലാണ്. യുഎൻഎ നേതൃത്വത്തിൽ സൗദി ഘടകം സഹായത്തിന് രംഗത്തുണ്ട്.

Full View
Tags:    

Similar News