ഛത്തീസ്​ഗഢിൽ 31 മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; രണ്ട് ജവാൻമാർക്ക് വീരമൃത്യു

ഛത്തീസ്ഗഢിലെ ബിജാപൂർ ജില്ലയിൽ ഞായറാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.

Update: 2025-02-09 09:52 GMT

റായ്പൂർ: ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിൽ ഞായറാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്ദ്രാവതി നാഷണൽ പാർക്കിലെ ഉൾവനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.

രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നും ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നും പൊലീസ് അറിയിച്ചു.

12 മാവോയിസ്റ്റുകളെ വധിച്ചതായാണ് ആദ്യഘട്ടത്തിൽ റിപ്പോർട്ട് പുറത്തുവന്നത്. എന്നാൽ 31 പേരെ വധിച്ചതായി പിന്നീട് ബസ്തർ ഐജി പി. സുന്ദർരാജ് സ്ഥിരീകരിക്കുകയായിരുന്നു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും ഐജി പറഞ്ഞു.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്ന് വൻ ആയുധശേഖരം കണ്ടെടുത്തു. എകെ 47 തോക്കുകൾ, റൈഫിളുകൾ, മെഷീൻ ഗണ്ണുകൾ, ഗ്രനേഡ് ലോഞ്ചറുകൾ, സ്‌ഫോടക വസ്തുക്കൾ തുടങ്ങിയവയാണ് കണ്ടെത്തിയത്.

ജനുവരി 31ന് ബിജാപൂരിൽ നടന്ന ഏറ്റുമുട്ടലിൽ ഏട്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു. ഇതിന് പിന്നാലെ ബിജാപൂരിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായത്.

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News