മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 54 കാരനായ പിതാവ് അറസ്റ്റിൽ
യുവതി ഗർഭിണിയായതിനെ തുടർന്ന് വട്ടംകുളം ഗവൺമെന്റ് ഹോസ്പിറ്റലിൽ പരിശോധനക്കായി പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്താവുന്നത്
എടപ്പാളിൽ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 54 കാരനായ പിതാവ് അറസ്റ്റിൽ. കൊല്ലം സ്വദേശിയും എടപ്പാൾ വട്ടംകുളം ചിറ്റഴികുന്നിൽ വാടകക്ക് താമസിക്കുകയും ചെയ്യുന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.യുവതി ഗർഭിണിയായതിനെ തുടർന്ന് വട്ടംകുളം ഗവൺമെന്റ് ഹോസ്പിറ്റലിൽ പരിശോധനക്കായി പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്താവുന്നത്
.വിവാഹം കഴിക്കാത്ത യുവതിയാണെന്ന് മനസ്സിലായതോടെ മെഡിക്കൽ ഓഫീസർ പോലീസിന് അന്വേഷണ റിപ്പോർട്ട് നൽകി.വിവരമറിഞ്ഞ് കഴിഞ്ഞ ദിവസം ചൈഡ് ലൈൻ പ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും പ്രായപൂർത്തിയായതിനാൽ കേസെടുത്തിരുന്നില്ല.മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്ന് പോലീസ് നടത്തിയ അന്യേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തായത്.ഇതിനിടയിൽ പിതാവിനെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു..വനിതാ സിവിൽ പോലീസ് ഓഫീസർമാരുടെ നേതൃത്വത്തിൽ യുവതിയിൽ നിന്നും മൊഴിയെടുത്തു. പിതാവാണ് പീഡിപ്പിച്ചതെന്ന് വ്യക്തമായതോടെ ഇയാളെ പൊന്നാനി CI സണ്ണി ചാക്കോയുടെ നിർദേശപ്രകാരം ചങ്ങരംകുളം SI KP മനേഷാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ലഹരി വസ്തുക്കൾക്ക്അടിമയായ പിതാവ് കഴിഞ്ഞ മാർച്ച് മാസം മുതൽ യുവതിയെ പീഡിപ്പിച്ച് വരുന്നതായും. ഈ സമയം യുവതിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും .ഭീക്ഷണിപ്പെടുത്തി പലവട്ടം പീഡിനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും പോലീസിന് യുവതിയിൽ നിന്നും വിവരം ലഭിച്ചു.
പോക്സോ നിയമപ്രകാരമാണ് പിതാവിനെതിരെ കേസ് എടുത്തിട്ടുള്ളത്.90 ദിവസം വരെ വിചാരണ കൂടാതെ ജയിലിലിടാനും 12 വർഷം വരെ ശിക്ഷ ലഭിക്കുകയും ചെയ്യുന്ന വകുപ്പാണിത്. ഇന്ന് പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു