മലപ്പുറത്ത് സിവിൽ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പോത്തുകല്ല് അപ്പൻകാപ്പ് കോളനിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്

Update: 2021-03-10 04:16 GMT

മലപ്പുറത്ത് സിവിൽ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോത്തുകൽ സ്വദേശി സുധീഷ് ആണ് മരിച്ചത്.

പോത്തുകല്ല് അപ്പൻകാപ്പ് കോളനിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. എം.എസ്.പി ബറ്റാലിയനിലെ ഉദ്യോഗസ്ഥനായിരുന്ന സുധീഷ് പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനിലായിരുന്നു ജോലി ചെയ്തിരുന്നത്. മൃതദേഹം നിലമ്പൂർ ഗവ: ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.

Tags:    

Similar News