ടൊറോന്റോ എയർപോർട്ടിൽ അപകടം; പറന്നയുടനെ വിമാനത്തിന് തീപിടിച്ചു

അടിയന്തരമായി നിലത്തിറക്കിയതിനാൽ വൻദുരന്തം ഒഴിവായി. ബോയിങ് ഫ്‌ളൈറ്റ് എസി872 എന്ന വിമാനത്തിനാണ് തീ പിടിച്ചത്.

Update: 2024-06-08 13:39 GMT

ടൊറോന്റോ: 389 യാത്രക്കാരുമായി പാരീസിലേക്ക് പറപ്പെട്ട എയർ കാനഡ വിമാനത്തിന് തീപിടിച്ചു. ടൊറോന്റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നയുടെനെയാണ് വിമാനത്തിന് തീപിടിക്കുന്നത്. അടിയന്തരമായി നിലത്തിറക്കിയതിനാൽ വൻദുരന്തം ഒഴിവായി. ബോയിങ് ഫ്‌ളൈറ്റ് എസി872 എന്ന വിമാനത്തിനാണ് തീ പിടിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പ്രാദേശിക സമയം  8:46ന് പുറപ്പെട്ടെ വിമാനം മിനിറ്റുകള്‍ക്കകം 9:50 ന് തിരിച്ചിറങ്ങുകയായിരുന്നു. വിമാനം പുറപ്പെടുമ്പോള്‍ വലത് എഞ്ചിനില്‍ നിന്ന് തീ പടരുന്ന ദൃശ്യങ്ങളും പുറത്തു വന്നു. ചെറിയ സ്‌ഫോടനത്തോടെ വിമാനത്തിന്റെ ടെയില്‍ കത്തിനശിച്ചു.

Advertising
Advertising

അതേസമയം വിമാനത്തില്‍ ഉണ്ടായിരുന്ന 400 യാത്രക്കാര്‍ക്കും കാബിന്‍ ക്രൂവിനും പരിക്കുകളില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ സാധിച്ചതോടെ വന്‍ അപകടം ഒഴിവായി. എഞ്ചിൻ കംപ്രസർ തകരാറാണ് തീപിടിത്തത്തിന് കാരണമെന്ന് എയർ കാനഡ പ്രതിനിധി പിന്നീട് അറിയിച്ചു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News