ഈ പൂക്കൾ കാണാൻ മാത്രമല്ല, കഴിക്കാനും കൊള്ളാം!

ഒരു പച്ചക്കറി നട്ടാൽ അതിന്‍റെ ഉപയോഗയോഗ്യമായ എല്ലാ ഭാഗങ്ങളും ഇന്ത്യക്കാര്‍ പാചകത്തിനായി ഉപയോഗിക്കാറുണ്ട്

Update: 2026-09-30 07:19 GMT

പച്ചക്കറികൾക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്നതാണ് ഇന്ത്യൻ ഭക്ഷണരീതി. വാഴയുടെ ഒരുഭാഗം പോലും ഉപയോഗ ശൂന്യമല്ലെന്ന് പറയുന്നത് പോലെ ഒരു പച്ചക്കറി നട്ടാൽ അതിന്‍റെ ഉപയോഗയോഗ്യമായ എല്ലാ ഭാഗങ്ങളും ഇന്ത്യക്കാര്‍ പാചകത്തിനായി ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെയാണ് ചില പൂക്കളും. ഇതിന് പ്രത്യേക പാചകക്കുറിപ്പുകളൊന്നുമില്ല. വാഴ കുലയ്ക്കുമ്പോൾ വാഴക്കൂമ്പ് അടുക്കളയിലെത്തി, കായ്ക്കുന്നതിന് മുൻപേ മത്തൻപൂക്കൾ വിഭവങ്ങളായി...അങ്ങനെ ഭക്ഷ്യയോഗ്യമായ കുറച്ചു പൂക്കൾ നമുക്കുണ്ട്. അവ ഏതെന്ന് നോക്കാം.


വാഴക്കൂമ്പ്

മലയാളികൾ പണ്ട് മുതലേ ഭക്ഷ്യയോഗ്യമാക്കിയതാണ് വാഴക്കൂമ്പിനെ. കേരളത്തിൽ സാധാരണയായി തോരൻ വയ്ക്കാൻ ഉപയോഗിക്കുന്നു. ബംഗാളിൽ 'മോച്ചാർ ഘോന്റോ' എന്ന കറിയായും, തെക്കേ ഇന്ത്യയിൽ വടയുണ്ടാക്കാനും ഇത് ഉപയോഗിക്കാറുണ്ട്.

Advertising
Advertising

മുരിങ്ങപ്പൂവ്

ഏറെ പോഷകസമ്പുഷ്ടവും രുചികരവുമാണ് മുരിങ്ങപ്പൂക്കൾ. മലയാളികൾ ഇത് കൊണ്ട് തോരൻ വയ്ക്കാറാണ് പതിവ്. മുട്ട ചേര്‍ത്തുള്ള വിഭവങ്ങളും തയ്യാറാക്കാറുണ്ട്. പരിപ്പ് കറികളിൽ ചേർത്തോ പക്കോഡ ആയോ തീൻമേശകളിൽ എത്താറുണ്ട്.


വേപ്പിന്‍റെ പൂവ്

കയ്പാണെങ്കിലും ഇന്ത്യക്കാര്‍ വേപ്പിന്‍റെ പൂവ് പാചകം ചെയ്ത് കഴിക്കാറുണ്ട്. ദക്ഷിണേന്ത്യയിലെ ഉഗാഡി ആഘോഷങ്ങളിലെ പ്രധാന വിഭവങ്ങളിൽ വേപ്പൂവ് ചേർക്കാറുണ്ട്. ജീവിതത്തിലെ കയ്പേറിയ നിമിഷങ്ങളുടെ പ്രതീകമായാണ് ഇത് കാണക്കാക്കപ്പെടുന്നത്. ഈ പ്രതീകാത്മകതയ്ക്കപ്പുറം, ശരീരശുദ്ധീകരണത്തിനും ആരോഗ്യത്തിനുമായി വർഷത്തിലൊരിക്കൽ ആളുകൾ വേപ്പൂവ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു.


പലാശ് പൂക്കൾ

'കാട്ടിലെ തീജ്വാല' എന്നറിയപ്പെടുന്ന പലാശ് പൂക്കൾ ചില പ്രത്യേക പ്രാദേശിക വിഭവങ്ങളിൽ ഉപയോഗിക്കാറുണ്ട്. ഇതിന്റെ പൂവിതളുകൾ ധാന്യങ്ങളോ പരിപ്പുവർഗ്ഗങ്ങളോ ചേർത്ത് വളരെ ലളിതമായാണ് തയ്യാറാക്കുന്നത്. ഇവയുടെ നേരിയ പുളിരസം സാധാരണ മസാലക്കൂട്ടുകളുമായി നന്നായി ഇണങ്ങിച്ചേരുന്നവയാണ്.


താമരപ്പൂക്കളും താമരത്തണ്ടും

വടക്കേ ഇന്ത്യയിലും കിഴക്കൻ ഇന്ത്യയിലും താമരപ്പൂക്കളും താമരത്തണ്ടും പാരമ്പര്യമായി പാചകത്തിൽ ഉപയോഗിച്ചുവരുന്നു. കറികളിലും ചായകളിലും സുഗന്ധത്തിനും സ്വാദിനുമായി ഇതളുകൾ ഉപയോഗിക്കുന്നു.


ഗുൽമോഹർ പൂക്കൾ

വേനൽക്കാലത്ത് മാത്രമാണ് ഗുൽമോഹർ പൂക്കൾ സമൃദ്ധമായി കാണപ്പെടുന്നത്. ചില പ്രദേശങ്ങളിൽ ഇതിന്റെ പൂവിതളുകൾ നേരിയ തോതിൽ വേവിച്ചോ വഴറ്റിയോ ഉപയോഗിച്ചിരുന്നു. സീസണൽ ഭക്ഷണമാണിത്. പൂക്കൾ കൊഴിയുന്നതോടെ ആ വിഭവവും അടുക്കളകളിൽ നിന്ന് അപ്രത്യക്ഷമാകുന്നു.


മഹുവ പൂക്കൾ

മധ്യേന്ത്യയിലെയും കിഴക്കൻ ഇന്ത്യയിലെയും ഗോത്രവർഗക്കാർക്കിടയിൽ മഹുവ പൂക്കൾക്ക് വളരെ വലിയ പ്രാധാന്യമാണുണ്ടായിരുന്നത്. ഈ പൂക്കൾ പച്ചയ്ക്കോ, ഉണക്കിയോ, അല്ലെങ്കിൽ ഫെർമെന്റ് (ferment) ചെയ്തോ ഉപയോഗിച്ചിരുന്നു. പഞ്ചസാര അപൂർവമായിരുന്ന കാലത്ത് സ്വാഭാവിക മധുരം നൽകിയിരുന്നത് മഹുവ പൂക്കളായിരുന്നു.


കച്ചനാർ പൂമൊട്ടുകൾ

ഉത്തരേന്ത്യൻ വീടുകളിൽ സാധാരണയായി പച്ചക്കറി പോലെ പാകം ചെയ്യുന്ന ഒന്നാണ് കച്ചനാർ പൂമൊട്ടുകൾ. മസാലകൾ ചേർത്ത് വഴറ്റി റൊട്ടിയോടൊപ്പമാണ് ഇത് കഴിക്കാറുള്ളത്. ലളിതവും വയറു നിറയ്ക്കുന്നതുമായ ഒരു വിഭവമാണിത്.


മത്തപ്പൂക്കൾ

മത്തങ്ങ കായ്ച്ചു പാകമാകുന്നതിന് മുൻപ് ചെടി വളർന്നു വരുന്ന ഘട്ടത്തിലാണ് മത്തൻപൂക്കൾ പറിച്ചെടുത്ത് ഉപയോഗിച്ചിരുന്നത്, നല്ല സ്വാദുള്ളവയാണ് ഇവ. കേരളത്തിൽ ഇവ തോരൻ വയ്ക്കുകയോ പൂക്കൾ മാവിൽ മുക്കി വറുത്തെടുക്കുകയോ ചെയ്യാറുണ്ട്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News