കാറുകളിലെ 'സുന്ദരിപ്പട്ടം' ഓഡി ട്രോൺ ജിടിക്ക്

ജർമൻ 'കാർ ഓഫ് ദ ഇയറും' ഓഡി ഇ-ട്രോൺ ജിടി സ്വന്തമാക്കി

Update: 2021-11-16 16:09 GMT
Editor : abs | By : Web Desk
Advertising

കാറുകളിലെ സുന്ദരിപ്പട്ടം ഓഡി ഇ-ട്രോൺ ജിടിക്ക്. ലോകത്തിലെ ഏറ്റവും ഭംഗിയുള്ള കാറിനുള്ള ജർമനിയിലെ ഗോൾഡൻ സ്റ്റീയറിങ് വീൽ അവാർഡ് 2021 ആണ് ഓഡിയുടെ മോഡൽ സ്വന്തമാക്കിയത്. ജർമൻ ഓട്ടമൊബൈൽ മാസികയായ ഓട്ടോ ബിൽഡും അവരുടെ യൂറോപ്യൻ പതിപ്പുകളും ബിൽഡ് ആം സോൺടാഗ് പത്രവും വായനക്കാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലൂടെയാണ് അവാർഡ് ജേതാക്കളെ നിർണയിച്ചത്.

ഏറോഡൈനമിക് രൂപവും, എല്‍ ഇ ഡി ഹെഡ്‌ലൈറ്റ് യൂണിറ്റും,  അലോയ് ഡിസൈനുമൊക്കെ ചേര്‍ന്ന് അകര്‍ഷകമാക്കുന്നതാണ് ഔഡി ഇ-ട്രോൺ ജിടിയെ എതിരാളികളെ പിന്തള്ളി അവാര്‍ഡിന് അ‍‌‍ര്‍ഹമാക്കിയത്. 12 വിഭാഗങ്ങളിലായി 70 മോഡലുകളായിരുന്നു വിവിധ അവാർഡുകൾക്കായി മത്സരിച്ചത്. ഭംഗിയുള്ള കാറിന് പുറമെ ജർമൻ കാർ ഓഫ് ദ ഇയര്‍ അവാര്‍ഡും മോഡല്‍ സ്വന്തമാക്കി.

 2026 മുതൽ വൈദ്യുതി മോഡലുകൾ മാത്രം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ഓഡിയുടെ ആദ്യ ഇലക്ടോണിക് വാഹനമാണ് ഇ-ട്രോൺ ജിടി. വാഹനം നിരത്തിലിറങ്ങിയിട്ട് ഒരു വർഷത്തോളമായി. സെപ്റ്റംബർ മുതലാണ് ഇന്ത്യൻ വിപണിയിലെത്തിയത്. 1.79 കോടി രൂപയാണ് വില. അതേസമയം ഇ-ട്രോണിന്‍റെ സഞ്ചാര പരിധി ഉയർത്താൻ സോഫ്റ്റ്‌വെയർ പരിഷ്‌ക്കാരങ്ങളും അടുത്തിടെ ഓഡി അവതരിപ്പിച്ചിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News