ഇലക്ട്രിക് സ്‌കൂട്ടറിൽ നിന്ന് പുക, തീ... വീഡിയോ വൈറൽ

''ഇ-സ്‌കൂട്ടർ വാങ്ങൂ, അനുഭവിക്കൂ...'' എന്നർഥം വരുന്ന ഇംഗ്ലീഷ് തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

Update: 2021-10-02 16:10 GMT

ഇലക്ട്രിക് വാഹനങ്ങൾ ിപണിയിൽ സജീവമാകവേ, ഇലക്ട്രിക് സ്‌കൂട്ടറിൽ നിന്ന് പുകയും തീയും വരുന്ന ീഡിയോ വൈറൽ. ഒന്നരമിനുട്ട് വരുന്ന വീഡിയോ ട്വിറ്ററിലാണ് ഒരാൾ പോസ്റ്റ് ചെയ്തിട്ടുള്ളത്.

റോഡരികിൽ നിർത്തിയിട്ട വാഹനത്തിൽ നിന്ന് കടുത്ത പുക വമിക്കുന്നതും തുടർന്നത് തീ പടർന്നതും വീഡിയോയിൽ കാണാം. എന്നാൽ എവിടെ എപ്പോൾ നടന്നതാണെന്ന വിവരങ്ങൾ ലഭ്യമല്ല. '' ഇ സ്‌കൂട്ടർ വാങ്ങൂ, അനുഭവിക്കൂ...'' എന്നർഥം വരുന്ന ഇംഗ്ലീഷ് തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഏറെ പേർ ഇ സ്‌കൂട്ടറിലേക്കും ബൈക്കിലേക്കും മാറുന്ന സാഹചര്യത്തിൽ വീഡിയോ ഏറെ പ്രസക്തമാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News