ഒറ്റ ചാർജിൽ 484 കിലോമീറ്റർ, പോർഷെയുടെ വൈദ്യുത 'ടൈകാൻ' ഇന്ത്യയിൽ

ഫോക്‌സ്വാഗൻ ഗ്രൂപ്പിൽപെട്ട സ്‌പോർട്‌സ് കാർ നിർമാതാക്കളായ പോർഷെയുടെ പൂർണതോതിലുള്ള ആദ്യ വൈദ്യുത മോഡൽ എന്നതാണു ടൈകാന്റെ സവിശേഷത

Update: 2021-11-16 15:08 GMT
Editor : Dibin Gopan | By : Web Desk

സ്‌പോർട്‌സ് കാറായ ടൈകാന്റെ വൈദ്യുത പതിപ്പ് ജർമൻ നിർമാതാക്കളായ പോർഷെ ഇന്ത്യൻ വിപണിയിലും അവതരിപ്പിച്ചു. 1.50 കോടി രൂപ മുതലാണു വൈദ്യുത 'ടൈകാൻ' ശ്രേണിയുടെ ഷോറൂം വില. ഫോക്‌സ്വാഗൻ ഗ്രൂപ്പിൽപെട്ട സ്‌പോർട്‌സ് കാർ നിർമാതാക്കളായ പോർഷെയുടെ പൂർണതോതിലുള്ള ആദ്യ വൈദ്യുത മോഡൽ എന്നതാണു ടൈകാന്റെ സവിശേഷത.

'ടൈകാ'നു കരുത്തേകാൻ ഒറ്റ ഡെക്കിൽ 79.2 കിലോവാട്ട് അവർ മുതൽ ഇരട്ട ഡെക്കിൽ 93.4 കിലോവാട്ട് അവർ വരെ ശേഷിയുള്ള ബാറ്ററി പായ്ക്കുകളാണു പോർഷെ ലഭ്യമാക്കുന്നത്. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് അടുത്ത മാർച്ചിനുള്ളിൽ ആദ്യ ബാച്ച് കാറുകൾ കൈമാറുമെന്നാണു കമ്പനിയുടെ വാഗ്ദാനം. ഒറ്റ ചാർജിൽ 456 മുതൽ 484 കിലോമീറ്റർ വരെ പിന്നിടാൻ 'ടൈകാ'നു സാധിക്കുമെന്നാണു കണക്ക്.

Advertising
Advertising

ഇന്ത്യയിൽ മികച്ച പ്രതികരണം സൃഷ്ടിക്കാൻ ടൈകാനു സാധിക്കുമെന്ന പ്രതീക്ഷയിലാണു പോർഷെ. വീടുകളിൽ ബാറ്ററി ചാർജ് ചെയ്യാനുള്ള കിറ്റുകൾ ലഭ്യമാക്കുന്നതിനു പുറമെ ഡീലർഷിപ്പുകളിലും ബാറ്ററി ചാർജിങ് സൗകര്യം ഏർപ്പെടുത്തുമെന്നു കമ്പനി അറിയിച്ചിട്ടുണ്ട്.

German carmaker Porsche has launched the electric version of its Tycoon sports car in India. The showroom price of the electric 'Tycoon' range starts from Rs 1.50 crore. The Tycoon is the first full-fledged electric model from Porsche, a sports car maker in the Volkswagen Group.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News