ആറു മാസത്തിനിടെ ഒല ഇലക്ട്രികിന്റെ തലപ്പത്ത് നിന്ന് രാജിവച്ചത് ആറു പേർ

നേരത്തെ കമ്പനിയുടെ സഹ സ്ഥാപകരടക്കം ഒല വിട്ടിരുന്നു.

Update: 2022-04-12 07:10 GMT
Editor : Nidhin | By : Web Desk

ചെന്നൈ: ഇന്ത്യൻ ഇലക്ട്രിക് ഇവി സ്‌കൂട്ടർ വിപണിയിൽ മാറ്റങ്ങൾ കൊണ്ടുവന്ന ബ്രാൻഡാണ് ഒല ഇലക്ട്രിക്. സെയിൽസ് ഷോറൂമുകളില്ലാതെ നേരിട്ട് ഓൺലൈൻ ബുക്കിങ് വഴി ഫാക്ടറിയിൽ നിന്ന് ഉപഭോക്താക്കളിലെത്തിക്കുന്ന സെയിൽസ് മോഡൽ മുതൽ വാഹനത്തിന്റെ വിവിധ ഫീച്ചറുകൾ വരെ അതുവരെയുണ്ടായിരുന്ന മാതൃകകളെ പൊളിച്ചെഴുതുന്നതായിരുന്നു.

എന്നാൽ അടുത്തകാലത്തായി ഒലക്ക് തിരിച്ചടികളുടെ കാലമാണ്. അവരുടെ വാഹനങ്ങൾ ഒന്നിലധികം പ്രാവശ്യം തീപിടിച്ച വാർത്തകൾ പുറത്തുവരുന്നതിനിടെ കമ്പനിയുടെ തലപ്പത്ത് നിന്ന് പ്രമുഖർ പടിയിറങ്ങുന്നതും കമ്പനിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.

Advertising
Advertising

കമ്പനിയുടെ അസോസിയേറ്റ് ഡയക്ടറായ നിഷിദ് ജയിനാണ് ഏറ്റവുമൊടുവിൽ ഒല വിട്ടത്. അഞ്ച് വർഷം കമ്പനിക്കൊപ്പം നിന്നാണ് ജയിൻ പടിയിറങ്ങുന്നത്. കമ്പനിയുടെ തലപ്പത്ത് നിന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ ആറാമത്തെ കൊഴിഞ്ഞുപ്പോക്കാണിത്. നേരത്തെ കമ്പനിയുടെ സഹ സ്ഥാപകരടക്കം ഒല വിട്ടിരുന്നു.

തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് ഒലയുടെ പ്രവർത്തനം. അഞ്ച് ബില്യൺ യുഎസ് ഡോളർ ചെലവിൽ ഒല തമിഴ്‌നാട്ടിൽ സ്വന്തം ഫാക്ടറി നിർമിച്ചിട്ടുണ്ട്. ഒല എസ് 1, ഒല എസ് 1 പ്രോ എന്നീ രണ്ട് മോഡലുകളാണ് നിലവിൽ കമ്പനി വിപണിയിലിറക്കുന്നത്. രണ്ട് മോഡലിനും മികച്ച പ്രതികരണമാണ് വിപണിയിൽ നിന്ന് ലഭിക്കുന്നത്.

Summary: Another senior level exit at Ola Electric; sixth in last six months

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News