ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിങ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് ബജാജ്

രണ്ട് വേരിയന്റുകളിൽ എത്തുന്ന സ്‌കൂട്ടറിന്റെ പ്രാരംഭ പതിപ്പിന് 1.49 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില

Update: 2022-02-12 16:04 GMT
Editor : abs | By : Web Desk

ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനൊരുങ്ങി നിര്‍മാതാക്കളായ ബജാജ്. സ്‌കൂട്ടറിന്റെ ബുക്കിങ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു . ഇതിന്റെ ഭാഗമായി ഡൽഹിയിലും ഗോവയിലും കമ്പനി ബുക്കിങ് തുടങ്ങി. നിലവിൽ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക, കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, ഡൽഹി, ഗോവ എന്നിങ്ങനെ 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്‌കൂട്ടറിന്റെ ബുക്കിങ് സ്വീകരിക്കുന്നുണ്ട്.

നാല് കളർ ഓപ്ഷനുകളിലാണ് ലഭ്യമാക്കിയിരിക്കുന്ന ചേതക് 2,000 രൂപ നൽകി ബുക്ക് ചെയ്യാം. രണ്ട് വേരിയന്റുകളിൽ എത്തുന്ന  സ്‌കൂട്ടറിന്റെ പ്രാരംഭ പതിപ്പിന് 1.49 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അർബൻ, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ചേതക് ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ നിലവിൽ പ്രീമിയം വേരിയന്റ് മാത്രമാണ് ബുക്കിങ് സ്വീകരിക്കുന്നത്.

Advertising
Advertising

3 kWh IP-67 ലിഥിയം-അയൺ ബാറ്ററിയുള്ള 3.8 kWh ഇലക്ട്രിക് മോട്ടോറാണ് സ്‌കൂട്ടറിന് കരുത്തേകുന്നത്. അഞ്ച് ആമ്പിയർ പവർ സോക്കറ്റിൽ നിന്ന് സ്‌കൂട്ടർ പൂർണ്ണമായി ചാർജ് ചെയ്യാൻ അഞ്ച് മണിക്കൂർ മതി. എൽഇഡി ഡിആർഎല്ലുകൾ, റെട്രോ ഭംഗി വർധിപ്പിക്കുന്ന ഹെഡ്ലാമ്പുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, യുഎസ്ബി പോർട്ട്, അലോയ് വീലുകൾ, ഡിസ്‌ക് ബ്രേക്ക് തുടങ്ങിയ ഫീച്ചറുകളാണ് സ്‌കൂട്ടറിന്റെ പ്രത്യേകത. തത്സമയ ട്രാക്കിംഗ് ഫീച്ചറും നൽകിയിട്ടുണ്ട്. ഇത് സ്‌കൂട്ടറിനെ സ്മാർട്ട്ഫോൺ ആപ്ലിക്കേഷനിലൂടെ ബന്ധിപ്പിച്ച് ട്രാക്കുചെയ്യാനും കഴിയും. ബാജാജിന്റെ പുനെയിലെ പ്ലാന്റിലാണ് ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മിക്കുന്നത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News