ഇവിയിലേക്ക് മാറി പെട്രോളിയം കമ്പനികളും; 7,000 ഇവി ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കാൻ ബിപിസിഎൽ

ഇതോടെ പെട്രോളിയം കമ്പനികളുടെ കീഴിൽ മാത്രം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 23,000 ചാർജിങ് സ്റ്റേഷനുകൾ നിലവിൽ വരും

Update: 2021-11-08 13:10 GMT
Editor : Nidhin | By : Web Desk

രാജ്യം ഫോസിൽ ഇന്ധനങ്ങൾ ഒഴിവാക്കി വൈദ്യുത വാഹനങ്ങളിലേക്ക് മാറുമ്പോൾ അതിനൊപ്പം നീങ്ങി പെട്രോളിയം കമ്പനികളും. ഇന്ത്യൻ ഓയിൽ കോർപ്പറേഷന് പിന്നാലെ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (ബിപിസിഎൽ) രാജ്യത്തുടനീളം ഇവി ചാർജിങ് സ്റ്റേഷനുകളൊരുക്കാനൊരുങ്ങുന്നു. തങ്ങളുടെ 19,000 പെട്രോൾ പമ്പുകളിൽ 7,000 പെട്രോൾ പമ്പുകളിലാണ് ബിപിസിൽ ഇവി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. അഞ്ചു വര്‍ഷം കൊണ്ട്  നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് കമ്പനി അറിയിച്ചു.

നേരത്തെ 2024നുള്ളിൽ 10,000 ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ രാജ്യത്തുടനീളം ആരംഭിക്കുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചിരുന്നു. അതിൽ 2,000 ഇവി ചാർജിങ് സ്റ്റേഷനുകൾ ഒരു വർഷം കൊണ്ട് തന്നെ ആരംഭിക്കുമെന്നാണ് ഐ.ഒ.സി ചെയർമാനായ മാധവ് വൈദ്യ അറിയിച്ചിരിക്കുന്നത്.

Advertising
Advertising

ഇന്ത്യയിലെ പെട്രോളിയം വിപണിയിൽ 40 ശതമാനമാനത്തോളം കൈയടക്കിയിരിക്കുന്നത് ഐഒസിയാണ്. പരിസ്ഥിതി മലിനീകരണം കുറക്കാനാണ് ഐഒസി ഇത്തരത്തിലൊരു നീക്കത്തിലേക്ക് കടന്നത്. ഐഒസിയുടെ പെട്രോൾ പമ്പുകളിലായിരിക്കും ഭൂരിഭാഗം ചാർജിങ് സ്റ്റേഷനുകളും സ്ഥാപിക്കുക. ഇതിനോടകം തന്നെ 76 പെട്രോൾ പമ്പുകളിൽ ചാർജിങ് പോയിന്റ് സ്ഥാപിച്ചുകഴിഞ്ഞു. കൂടാതെ 11 പമ്പുകളിൽ ബാറ്ററി സ്വാപ്പിങ് കേന്ദ്രങ്ങളും സ്ഥാപിച്ചുകഴിഞ്ഞു.

ഇതിന് പുറമെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (എച്ച്.പി.സി.എൽ) അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 5,000 ഇവി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News