2022 ലെ കാർ ഏത്? അവസാന ചുരുക്ക പട്ടികയിൽ ഈ മോഡലുകൾ

ഇത്തവണ പുതുതായി കൂട്ടിച്ചേർക്കപ്പെട്ട ഇലക്ടിക് കാറുകളുകൾക്കുള്ള അവാർഡ് അടക്കം അഞ്ച് വിഭാഗങ്ങളിലാണ് അവാർഡ്.

Update: 2022-02-11 15:38 GMT
Editor : Nidhin | By : Web Desk

വാഹനമേഖലയിൽ ഓരോ കമ്പനിയും അഭിമാനമായി കാണുന്ന അവാർഡാണ് ഡബ്യൂസിഎ (WCA) നൽകുന്ന ഓരോ വർഷത്തെയും കാർ ഓഫ് ദി ഇയർ പുരസ്‌കാരം. 2022 ലെ കാർ ഓഫ് ദി ഇയർ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടിക ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് (2021 ൽ പുറത്തിറങ്ങിയ കാറുകൾക്കാണ് ഈ വർഷം അവാർഡ് നൽകുക). ഇത്തവണ പുതുതായി കൂട്ടിച്ചേർക്കപ്പെട്ട ഇലക്ടിക് കാറുകളുകൾക്കുള്ള അവാർഡ് അടക്കം അഞ്ച് വിഭാഗങ്ങളിലാണ് അവാർഡ്.

ഇന്ത്യയിൽ നിന്നടക്കമുള്ള 33 ഓട്ടോ ജേണലിസ്റ്റുകൾ അടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിക്കുക.

2022 ലെ കാറായി തെരഞ്ഞെടുക്കുന്നതിനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട മോഡലുകൾ

Advertising
Advertising

2022 ലെ കാർ

  • ഓഡി ക്യു4 ഇ-ട്രോൺ
  • കുപ്ര ഫോർമെന്റർ
  • ഫോർഡ് മസ്താങ് മാക്-ഇ
  • ജെനെസിസ് ജി70
  • ഹോണ്ട സിവിക്
  • ഹ്യുണ്ടായി അയോണിക്ക് 5
  • ഹ്യുണ്ടായി ടസ്‌കോൺ
  • കിയ ഇവി 6
  • ലെക്‌സസ് എൻഎക്‌സ്
  • ടൊയോട്ട ജിആർ86/ സുബാറു ബിആർസെഡ്

2022 ലെ ഇലക്ട്രിക് കാർ

  • ഓഡി ഇ ട്രോൺ ജിടി
  • ബിഎംഡബ്യു ഐഎക്‌സ്
  • ഫോർഡ് മസ്താങ് മാക്-ഇ
  • ഹ്യുണ്ടായി ഐയോണിക്ക് 5
  • മെഴ്‌സിഡസ് ബെൻസ് ഇക്യുഎസ്

2022 ലെ അർബൻ (നഗര) കാർ

  • ഡാസിയ സൻഡേറോ
  • ഓപ്പൽ മോക്ക
  • റെനോൾട്ട് കിഗർ
  • ടൊയോട്ട യാരിസ് ക്രോസ്
  • വോക്‌സ്‌വാഗൺ ടൈഗുൺ

2022 ലെ ആഡംബര കാർ

  • ഓഡി ക്യു5 സ്‌പോർട്ട്ബാക്ക്
  • ബിഎംഡബ്യു ഐഎക്‌സ്
  • ജെനെസിസ് ജി70
  • മെഴ്‌സിഡസ് ബെൻസ് ഇക്യുഎസ്
  • വോൾവോ സി40 റീച്ചാർജ്

2022 ലെ പെർഫോമൻസ് കാർ

  • ഓഡി ഇ ട്രോൾ ജിടി
  • ബിഎംഡബ്യു എം3/എം4
  • പോർഷേ 911 ജിടി 3
  • ടൊയോട്ട ജിആർ86/സുബാരു ബിആർസെഡ്
  • വോക്‌സ് വാഗൺ ഗോൾഫ് ജിടിഐ/ആർ

2022 ഏറ്റവും മികച്ച കാർ ഡിസൈൻ

  • ഓഡി ഇ ട്രോൺ ജിടി
  • ഫോർഡ് മസ്താങ് മാക്-ഇ
  • ഹ്യുണ്ടായി ഐയോണിക്ക് 5
  • കിയ ഇവി 6
  • മെഴ്‌സിഡസ് ബെൻസ് ഇക്യുഎസ്

ഓരോ വിഭാഗത്തിൽ നിന്നും മികച്ച മൂന്ന് കാറുകളെയായിരിക്കും തെരഞ്ഞെടുക്കുക. മാർച്ച് 15 ന് തെരഞ്ഞെടുപ്പ് പൂർത്തിയാകുമെങ്കിലും ഏപ്രിൽ 13 ന് ന്യൂയോർക്ക് അന്താരാഷ്ട്ര ഓട്ടോ ഷോയിൽ വച്ചായിരിക്കും വിജയികളെ പ്രഖ്യാപിക്കുക.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News