'ടിയാഗോ ഒന്നു കരുതിയിരിക്കേണ്ടി വരും'; സിട്രൺ ഇ.സി3യുടെ വില പ്രഖ്യാപിച്ചു

നെക്സോൺ ഇവി, ടിഗോർ ഇവി, ടിയാഗോ ഇവി എന്നിവയിലൂടെ ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയുടെ ഭൂരിപക്ഷവും കൈയ്യടക്കി വെച്ചിരിക്കുന്നത് ഇപ്പോൾ ടാറ്റ മോട്ടോർസ് ആണ്

Update: 2023-02-27 15:00 GMT
Editor : abs | By : Web Desk
Advertising

ഇന്ത്യ ഇലക്ട്രിക് വാഹനത്തിലേക്ക് അതിവേഗത്തിൽ മാറുകയാണ്. ഇലക്ട്രിക് വാഹനവിപണിയിൽ കടുത്ത പോരാട്ടത്തിന് കൊടി കയറുന്നതിന്റെ സൂചന സമ്മാനിച്ച് ഫ്രഞ്ച് കാർ നിർമാതാക്കളായ സിട്രൺ, ഇ.സി3യുടെ വില പ്രഖ്യാപിച്ചു. ഒപ്പം കാറിന്റെ ബുക്കിങ്ങും ആരംഭിച്ചു. നാല് വേരിയന്റുകളായി എത്തുന്ന വാഹനത്തിന്റെ വില 11.50 ലക്ഷത്തിലാണ് ആരംഭിക്കുന്നത്. ഇന്ധനത്തിൽ പ്രവർത്തിക്കുന്ന സിട്രൺ സി3യുമായി താരതമ്യം ചെയ്യുമ്പോൾ ഇ.സി3യുടെ ബേസ് വേരിയന്റിന് 5.52 ലക്ഷം രൂപയാണ് മാറ്റം. ഡ്യുവൽ ടോൺ കളർ ഓപ്ഷനും വൈബ് പായ്ക്കും ഉള്ള ടോപ്പ്-സ്പെക്ക് ഫീൽ ട്രിമ്മിന്റെ വില 12.43 ലക്ഷം രൂപയാണ്.

നെക്സോൺ ഇവി, ടിഗോർ ഇവി, ടിയാഗോ ഇവി എന്നിവയിലൂടെ ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയുടെ ഭൂരിപക്ഷവും കൈയ്യടക്കി വെച്ചിരിക്കുന്നത് ഇപ്പോൾ ടാറ്റ മോട്ടോർസ് ആണ്. താങ്ങാനാവുന്ന ഒരു ഇവി പുറത്തിറക്കി ഇതിൽ ഒരു പങ്ക് കൈക്കലാക്കാനാണ് സിട്രൺ പദ്ധതിയിട്ടത്. എന്നാൽ 8.69 ലക്ഷം രൂപ മുതലാണ് ടാറ്റ ടിയോഗയുടെ വില ആരംഭിക്കുന്നത്. വിലയുടെ കാര്യത്തിൽ താങ്ങാനാവുന്നത് ടിയാഗോ തന്നെയാണെന്ന് വ്യക്തം.

അതേസമയം സിട്രൺ ഇ.സി 3ക്ക് ടാറ്റ ടിയാഗോ ഇ.വിയേക്കാൾ 212 എം.എം നീളവും 56 എം.എം വീതിയും 50 എം.എം ഉയരവും കൂടുതലുണ്ട്. 140 എം.എം കൂടുതൽ നീളമുള്ള വീൽബേസും 4 എം.എം കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസും 75 ലിറ്റർ വലിയ ബൂട്ട് സ്പെയിസും സിട്രൺ ഇസി3ക്ക് അവകാശപ്പെടാനുണ്ട്.

ടിയാഗോ ഇവിയുടെ ബാറ്ററി പായ്ക്ക് 24 kwh ആണെങ്കിൽ സിട്രൺ ഇസി3ക്ക് 29.2 ഉം 29 എൻഎം ടോർക്കും വാഗ്ദാനം ചെയ്യുന്നു. പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗതയിലെത്താൻ സിട്രൺ ഇസി3ക്ക് 6.8 സെക്കന്റ് വേണ്ടപ്പോൾ ടിയാഗോയ്ക്ക് 5.7 സെക്കന്റ് മാത്രം മതി.

ഫുൾ ചാർജിൽ സിട്രൺ ഇ.സി 3 ഫുൾചാർജിൽ 320 കിലോമീറ്റർ സഞ്ചരിക്കുമെന്ന് കമ്പനി അവകാശപ്പെടുമ്പോൾ ടിയാഗോ ഇ.വി 315 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സിസ്റ്റം എന്നിവയും സിട്രൺ വാഗ്ദാനം ചെയ്യുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News