ഇടിച്ചു തകർന്നു; രണ്ടു കോടി രൂപയുടെ മക്‌ലാരൻ വഴിയിലിട്ടു പോയി ഡ്രൈവർ

ബ്രിട്ടീഷ് സ്‌പോർട്‌സ് കാറാണ് മക്‌ലാരൻ

Update: 2022-06-22 08:09 GMT
Editor : abs | By : Web Desk
Advertising

വാഷിങ്ടൺ: അപകടത്തിൽപ്പെട്ടതിന് പിന്നാലെ 240,000 ഡോളർ (1.87 കോടി രൂപ) വില വരുന്ന കാർ ഉപേക്ഷിച്ച് കടന്നു കളഞ്ഞ് ഡ്രൈവർ. വാഷിങ്ടൺ പിയേഴ്‌സ് കൗണ്ടി വാഷിലെ സ്റ്റേറ്റ് റോഡ് 512ൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഡ്രൈവർക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. 2020 മക്‌ലാരൻ 600 എൽടി എന്ന ആഡംബര വാഹനമാണ് അപകടത്തിൽപ്പെട്ടത്.

റോഡിന് അരികിലുള്ള സ്റ്റീൽ ഗാർഡിൽ ഇടിച്ചാണ് വാഹനം തകർന്നത്. വാഹനം മുഴുവൻ ഗാർഡിന് അകത്തേക്ക് പോയി. മുൻ ഭാഗത്തെ രണ്ട് ഡോറുകളും തുറന്ന നിലയിലാണ്. ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ടോ, മറ്റേതെങ്കിലും വാഹനം അപകടത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല. 



ബ്രിട്ടീഷ് സ്‌പോർട്‌സ് കാറാണ് മക്‌ലാരൻ 600 എൽ.ടി. മക്‌ലാരൻ പുറത്തിറക്കിയ ഏറ്റവും വേഗമേറിയ കാറാണിത്. ലോങ്‌ടെയിൽ (എൽടി) സീരിസിലെ നാലാമത്തെ കാറായ 600 എൽടി 2015ൽ ജനീവ മോട്ടോർ ഷോയിലാണ് അവതരിപ്പിച്ചത്. 2.8 സെക്കൻഡ് കൊണ്ട് പൂജ്യത്തിൽനിന്ന് 60 മൈൽ വേഗം കൈവരിക്കാനാകും.

Summary: Troopers are on scene investigating this hit and run collision involving a a 2020 McLaren600LT, eastbound SR 512 to Portland Ave

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News