കാര്‍ ഉത്പാദനം ബുദ്ധിമുട്ടേറിയതെന്ന് ഇലോണ്‍ മസ്ക്; ആനന്ദ് മഹീന്ദ്രയുടെ മറുപടി ഇങ്ങനെ

ലോകത്ത് ഇലക്ട്രിക് കാര്‍ വിപണിയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന കമ്പനിയുടെ സി.ഇ.ഒയായ ഇലോണ്‍ മസ്ക്, ജെയിംസ് ഡെയ്സന്‍റെ പുതിയ പുസ്തകത്തില്‍ നിന്നുമുള്ള ഒരു ഭാഗം പങ്കുവെച്ചുകൊണ്ടായിരുന്നു ഇങ്ങനെ ട്വീറ്റ് ചെയ്തത്.

Update: 2021-09-08 12:06 GMT
Editor : Nisri MK | By : Nisri MK

ആനന്ദ് മഹീന്ദ്രയ്ക്ക് നല്ല ബോധ്യമുണ്ട് ഇലോണ്‍ മസ്കിന്‍റെ ടെസ്ല കാറുകള്‍ നമ്മുടെ കാറുകളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന്. പക്ഷെ, രണ്ട് വ്യവസായ സംരംഭകരും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്; കാര്‍ ഉത്പാദനം വളരെ ബുദ്ധിമുട്ടേറിയതാണ്. 

ചൊവ്വാഴ്ച്ചയാണ് ഇലോണ്‍ മസ്ക് കാര്‍ ഉത്പാദനം ബുദ്ധിമുട്ടേറിയതാണെന്ന് ട്വീറ്റ് ചെയ്തത്. പിന്നാലെ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പിന്തുണയുമായി എത്തി. കാര്‍ ഉത്പാദനം ബുദ്ധിമുട്ടേറിയതു മാത്രമല്ല, അതൊരുപാട് പേരുടെ വിയര്‍പ്പിന്‍റേയും അധ്വാനത്തിന്‍റേയും ഫലമായി ഒരു ജീവിത രീതിയായി മാറികഴിഞ്ഞിരിക്കുന്നു.

Advertising
Advertising

ലോകത്ത് ഇലക്ട്രിക് കാര്‍ വിപണിയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന കമ്പനിയുടെ സി.ഇ.ഒയായ ഇലോണ്‍ മസ്ക്, ജെയിംസ് ഡെയ്സന്‍റെ പുതിയ പുസ്തകത്തില്‍ നിന്നുമുള്ള ഒരു ഭാഗം പങ്കുവെച്ചുകൊണ്ടായിരുന്നു ഇങ്ങനെ ട്വീറ്റ് ചെയ്തത്.


 

ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് നിരവധി ലൈക്കുകളും കമന്‍റുകളുമാണ് ലഭിച്ചിട്ടുള്ളത്. മഹീന്ദ്രയുടെ ട്വീറ്റിന് ഇലോണ്‍ മസ്ക് ഇതുവരെ മറുപടി നല്‍കിയിട്ടില്ലെങ്കിലും അദ്ദേഹം പുതിയ കാര്‍ കമ്പനികള്‍ ലാഭം കൊയ്യുന്നതില്‍ വളരെ പുറകിലാണെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Nisri MK

contributor

Similar News