50 സിസി സ്‌കൂട്ടറുകളുടെ പുത്തൻ പതിപ്പുമായി ഹോണ്ട

ഹോണ്ടയുടെ ഉയർന്ന നിലവാരത്തിന്റെ മതിപ്പും ഈ 50 സിസി സ്‌കൂട്ടറുകൾ പ്രകടമാക്കുന്നുമുണ്ട്.

Update: 2022-01-15 09:48 GMT
Editor : abs | By : Web Desk
Advertising

ജനപ്രിയമായ രണ്ട് എൻട്രി ലെവൽ സ്‌കൂട്ടറുകളായ ജിയോർണോയുടെയും ഡങ്കിന്റേയും നവീകരിച്ച മോഡലുകളെ അവതരിപ്പിച്ച് ഹോണ്ട.  ജിയോർണോ ഒരു റെട്രോ ഡിസൈൻ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ആധുനിക സ്റ്റൈലിങ് ഘടകങ്ങളുള്ള യുവ ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രാപ്തമാക്കിയാണ് ഡങ്കിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. ഹോണ്ടയുടെ ഉയർന്ന നിലവാരത്തിന്റെ മതിപ്പും ഈ 50 സിസി സ്‌കൂട്ടറുകൾ പ്രകടമാക്കുന്നുമുണ്ട്.

ഒറ്റനോട്ടത്തിൽ വെസ്പയുടെ റെട്രോ സ്‌കൂട്ടറുകളെയാണ് ജിയോർണോ ഓർമിപ്പിക്കുന്നത്. ഹെഡ്‌ലാമ്പ്, ടെയിൽലാമ്പ്, ടേൺ ഇൻഡിക്കേറ്ററുകൾ, റിയർ ഫെൻഡറുകൾ, ടെയിൽ സെക്ഷൻ എന്നിവയ്ക്ക് ചുറ്റുമുള്ള ക്രോം ഹൈലൈറ്റുകൾ സ്‌കൂട്ടറിന് റെട്രോ രൂപമാണ് സമ്മാനിച്ചിരിക്കുന്നത്.

എഡ്ജ് പാനലുകളാൽ ഡങ്ക് കൂടുതൽ സ്റ്റൈലിഷും മോഡേണും ആയാണ് പൂർത്തീകരിച്ചിരിക്കുന്നത്. മുൻവശത്തെ ആപ്രോണിൽ ഘടിപ്പിച്ചിരിക്കുന്നതും ബൾബ് ടേൺ ഇൻഡിക്കേറ്ററുകളാൽ ചുറ്റുമായി വി-ആകൃതിയിലുള്ള ഹാലൊജൻ ഹെഡ്‌ലൈറ്റും റെട്രോ രൂപത്തിന് അടിവരയിടുന്നുമുണ്ട്.

സിൽവർ നിറമുള്ള അലോയ് വീലുകളിൽ സഞ്ചരിക്കുന്ന ജിയോർണോയിൽ നിന്ന് വ്യത്യസ്തമായി ഡങ്ക് കറുത്ത അലോയ് വീലുകളിലാണ് നിരത്തിലെത്തുന്നത്. ഇത് സ്‌കൂട്ടറിന്റെ സ്പോർട്ടി രൂപം വർധിപ്പിക്കുന്നുണ്ട്. രണ്ട് മോഡലുകളും ഒന്നിലധികം കളർ ഓപ്ഷനുകളിലാണ് വിപണിയിലെത്തുന്നത്. വിർജിൻ ബീജ്, പേൾ ഡീപ് മഡ് ഗ്രേ, മാറ്റ് ആർമർഡ് ഗ്രീൻ മെറ്റാലിക്, സമ്മർ പിങ്ക് എന്നിങ്ങനെ നാല് നിറങ്ങളാണ് ജിയോർണോ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഡങ്കിന് മാറ്റ് ജീൻസ് ബ്ലൂ മെറ്റാലിക്, പേൾ ഡീപ് മഡ് ഗ്രേ, മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക് എന്നീ മൂന്നു കളർ ഓപ്ഷനുകളാണ് ഹോണ്ട ലഭ്യമാക്കിയിരിക്കുന്നത്.

ഡങ്കും ജിയോർണോയും 4.5 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി വാഗ്ദാനം ചെയ്യുന്നു. കൂടാതെ പരമാവധി 75-80 കിലോമീറ്റർ മൈലേജും ഇവ നൽകുന്നു. രണ്ട് സ്‌കൂട്ടറുകൾക്കും കരുത്തേകുന്നത് 8,000 ആർഎംപിയിൽ 4.5 ബിഎച്ച്പി പവറും 6,000 ആർഎംപിയിൽ 4.1 എൻഎം ഉം ഉത്പാദിപ്പിക്കുന്ന 49 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News