വെള്ളമില്ലാതെ എങ്ങനെ കാറ് കഴുകാം?

ഒരു കാറ് കഴുകണമെങ്കില്‍ കഷ്ടപ്പാട് ചില്ലറയല്ല... പക്ഷേ, വെറും 250 മില്ലി ലിറ്റർ വെള്ളം മാത്രം മതി കാറ് കഴുകാനെങ്കിലോ....

Update: 2021-08-07 07:54 GMT
By : Web Desk

ഒരു കാര്‍, അത് ഓടിയാലും, നിര്‍ത്തിയിട്ടാലും എല്ലാം ഇടയ്ക്കിടയ്ക്ക് കഴുകി വൃത്തിയാക്കേണ്ടിവരും.. എന്തും കഴുകി വൃത്തിയാക്കുക എന്നുവെച്ചാല്‍ നമ്മുടെ മനസ്സിലേക്ക് പെട്ടെന്ന് വരിക വെള്ളമുപയോഗിച്ച് വൃത്തിയായി കഴുകുക എന്നത് തന്നെയാണ്. അതേസമയം തന്നെ വെള്ളമെന്നാല്‍ അമൂല്യമാണെന്നും സൂക്ഷിച്ച് ഉപയോഗിക്കണമെന്നും നമ്മള്‍ പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യും... വെറും 250 മില്ലിലിറ്റര്‍ വെള്ളം കൊണ്ട് ഒരു കാറ് കഴുകാന്‍ പറ്റുമെങ്കില്‍ പിന്നെ എന്തിനാണ് ഇത്രയധികം വെള്ളം കാര്‍ കഴുകാനായി നാം പാഴാക്കി കളയുന്നത്.


വെറും 250 മില്ലി ലിറ്റര്‍ വെള്ളമുപയോഗിച്ച് കാറ് വൃത്തിയാക്കുന്ന ഹോസോയുടെ സാങ്കേതിക വിദ്യയ്ക്ക് ഇതിനകം വടക്കന്‍ കേരളത്തില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. കമ്പനിയുടെ മൊബൈൽ ആപ്പിൽ ബുക്ക് ചെയ്താൽ മതി, മിനിറ്റുകൾക്കുള്ളിൽ പ്രത്യേകം പരിശീലനം ലഭിച്ച സ്റ്റാഫുകൾ, കാര്‍ എവിടെയാണോ ഉള്ളത് അവിടെയെത്തും. വെറും 250 മില്ലി ലിറ്റർ വെള്ളം മാത്രം ഹോസോ ടീമിന് വാഹനം വൃത്തിയാക്കിയെടുക്കാന്‍. തികച്ചും പ്രകൃതിദത്തമായ ഒരു എമൽഷൻ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു സ്പെഷ്യൽ ലിക്വിഡാണ് ഈ വാട്ടർലെസ് ക്ലീനിങിന്‍റെ പ്രധാന ഘടകം.

Advertising
Advertising
Full View

വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന ഒരു പുതിയ സങ്കേതിക വിദ്യയാണിത്. ഹോസോയുടെ റാപിഡ് കാര്‍ വാഷിലൂടെ വെള്ളം ഒരു തുള്ളിപോലും വേസ്റ്റ് ആക്കാതെ കാറുകളെ പുതുപുത്തനാക്കിയെടുക്കാന്‍ കഴിയും. ചെലവ് കുറഞ്ഞതും പ്രകൃതി സൌഹൃദവും മാലിന്യരഹിതവും മാത്രമല്ല ജലസംരക്ഷണം കൂടി ഉറപ്പുവരുത്തുന്നതാണ് ഹോസോയുടെ സേവനം.


വാഹനം വൃത്തിയാക്കുന്ന സ്ഥലത്തും പരിസരത്തും വെള്ളം കെട്ടിനിന്ന് ചളി നിറയില്ല എന്നതിനാല്‍ ജനങ്ങള്‍ ഹോസെയെ വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്കും സ്ഥലസൌകര്യം കുറവുള്ളവര്‍ക്കും വളരെ ആശ്വാസവും ഉപകാരവുമായിക്കൊണ്ടിരിക്കുകയാണ് ഈ വാട്ടര്‍ലെസ് കാര്‍വാഷ്. അടുത്ത ഘട്ടമെന്ന നിലയില്‍ കേരളം മുഴുവനും ഓടിയെത്താനൊരുങ്ങുകയാണ് ഹോസോ ടീം. ഇതിന്റ ഭാഗമായി ജൂലൈ 27 മുതല്‍ ഹോസോയുടെ സേവനം തിരുവനന്തപുരത്തും ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കും ആപ്പ് ഡൌണ്‍ലോഡ് ചെയ്യാനും

 hozzowash.com

Tags:    

By - Web Desk

contributor

Similar News