നാല് വർഷം, 10 ലക്ഷം കാറുകൾ; കിയ മോട്ടോഴ്സ് കുതിപ്പ് തുടരുന്നു

കഴിഞ്ഞ ദിവസമാണ് ഏറ്റവും പുതിയ 2023 കിയ സെൽറ്റോസിനായുള്ള ബുക്കിംഗ് ആരംഭിച്ചത്.

Update: 2023-07-18 13:04 GMT
Editor : anjala | By : Web Desk

ദക്ഷിണ കൊറിയൻ വാഹന നിര്‍മ്മാതാക്കളായ കിയ 2019 ഓഗസ്റ്റിൽ കിയ സെൽറ്റോസിന്റെ അവതരണത്തിലൂടെയാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. കേവലം നാല് വര്‍ഷത്തിനുള്ളില്‍ കിയ മോട്ടോഴ്സ് പത്ത് ലക്ഷം വാഹനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തിലാണ്. കിയ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത് സെല്‍റ്റോസിലൂടെ ആണെങ്കിൽ പത്ത് ലക്ഷം തികഞ്ഞതും ഏറ്റവും പുതിയ സെല്‍റ്റോസിന്റെ ആദ്യ യൂണിറ്റിലൂടെയാണ്. വെറും 46 മാസത്തിനുള്ളിൽ സെൽറ്റോസിന്റെ അഞ്ച് ലക്ഷം യൂണിറ്റാണ് മാർക്കിൽ എത്തിയത്. പത്ത് ലക്ഷത്തില്‍ എത്തി നില്‍ക്കുന്ന കിയയുടെ ആകെ വാഹനങ്ങളില്‍ 5,32,450 എണ്ണവും സെല്‍റ്റോസ് തന്നെയാണ്.

Advertising
Advertising

കിയ ഇന്ത്യയിൽ നടത്തിയ മൊത്തവില്‍പ്പനയുടെ 50 ശതമാനത്തില്‍ അധികം സെല്‍റ്റോസിന്റെ സംഭാവനയാണ്. ഇതില്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്തതും ഉള്‍പ്പെടും. 3,32,450 യൂണിറ്റ് വിൽപ്പന നടത്തി കോംപാക്ട് എസ്.യു.വിയായ സോണറ്റിയാണ് രണ്ടാം സ്ഥാനം. എം.പി.വി. ശ്രേണിയില്‍ കിയ എത്തിച്ച കാരന്‍സ് എന്ന വാഹനത്തിന്റെ 1,20,516 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ആഡംബര എം.പി.വി. മോഡലായ കാര്‍ണിവലിന്റെ 14,584 യൂണിറ്റാണ് വില്‍പ്പന നടന്നത്.

കഴിഞ്ഞ ദിവസമാണ് ഏറ്റവും പുതിയ 2023 കിയ സെൽറ്റോസിനായുള്ള ബുക്കിംഗ് ആരംഭിച്ചത്. മിഡ്-ലൈഫ് അപ്‌ഡേറ്റ് ചെയ്ത എസ്‌യുവി 32 സുരക്ഷാ ഫീച്ചറുകൾ, ലെവൽ 2 എ‌ഡി‌എ‌എസ് സാങ്കേതികവിദ്യ, ഒരു പനോരമിക് സൺ‌റൂഫ്, ഒരു പുതിയ പൂർണ്ണ ഡിജിറ്റൽ ഇൻ‌സ്ട്രമെന്റ് ക്ലസ്റ്റർ, സൂക്ഷ്മമായ സ്റ്റൈലിംഗ് മെച്ചപ്പെടുത്തലുകൾ എന്നിവയാണ് പുതിയ സെൽട്ടോസിന്റെ ഹൈലൈറ്റുകൾ. പുതിയ സെൽറ്റോസ് മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 1.5 ലിറ്ററുള്ള രണ്ട് പെട്രോൾ എൻജിനുകളും 1.5 ലിറ്ററുള്ള ഒരു ഡീസൽ എൻജിനുമാണ് സെൽട്ടോസിന് കരുത്ത് പകരുന്നത്. ഇതുവരെ സെൽട്ടോസിന്റെ 500,000 യൂണിറ്റുകളാണ് വിപിണിയിൽ വിറ്റഴിഞ്ഞിത്. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News