മമ്മൂട്ടിയുടെ ഗാരേജില്‍ അടുത്തത് പോര്‍ഷെ ടൈകാനോ?; വൈറലായി ടെസ്റ്റ് ഡ്രൈവ് വീഡിയോ

പോര്‍ഷെയുടെ ഇലക്ട്രിക് വാഹനമായ ടൈകാനില്‍ മമ്മൂട്ടിയെത്തുന്ന ദൃശ്യങ്ങളാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കൊച്ചിയിലെ പോര്‍ഷെ സെന്ററിലെ മാംമ്പാ ഗ്രീന്‍ നിറത്തിലുള്ള ടൈകാന്‍ 4 എസ്സാണ് മമ്മൂട്ടി ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നത്

Update: 2022-05-18 07:49 GMT

രാജ്യം മുഴുവന്‍ ഇലക്ട്രിക് വാഹനത്തരംഗത്തിനൊപ്പമാണ്. പവറും പെര്‍ഫോമെന്‍സും താരതമ്യേന കുറഞ്ഞ ചെറിയ ,സ്‌കൂട്ടറുകളില്‍ തുടങ്ങി അത് കൂറ്റന്‍ ട്രക്കുകളിലും ബസ്സുകളിലും എത്തിനില്‍ക്കുന്നു. സൂപ്പര്‍ കാറുകളും ഇലക്ട്രിലേക്ക് ചുവടുമാറ്റുകയാണ്. ഇപ്പോഴിതാ സൂപ്പര്‍ താരം മമ്മൂട്ടിയും ആഢംബര കാര്‍ സ്വന്തമാക്കാനൊരുങ്ങുവെന്ന സൂചനയാണ് പുറത്തുവരുന്നത്.പോര്‍ഷെയുടെ ഇലക്ട്രിക് വാഹനമായ ടൈകാനില്‍ മമ്മൂട്ടിയെത്തുന്ന ദൃശ്യങ്ങളാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കൊച്ചിയിലെ പോര്‍ഷെ സെന്ററിലെ മാംമ്പാ ഗ്രീന്‍ നിറത്തിലുള്ള ടൈകാന്‍ 4 എസ്സാണ് മമ്മൂട്ടി ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നത്.

Advertising
Advertising



കടുത്ത വാഹന പ്രേമിയായ അദ്ദേഹത്തിന്റെ ഗാരിജിലെ ആദ്യത്തെ ഇലക്ട്രിക് വാഹനമാകുമോ പോര്‍ഷെ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ വര്‍ഷമാണ് ലോക പ്രശസ്ത സ്‌പോര്‍ട്‌സ്‌കാറായ ടൈകാന്റെ വൈദ്യുത പതിപ്പ് ജര്‍മന്‍ നിര്‍മാതാക്കളായ പോര്‍ഷെ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിച്ചത്. പോര്‍ഷെയുടെ പൂര്‍ണതോതിലുള്ള ആദ്യ വൈദ്യുത മോഡലാണ് ടൈകാന്‍.

വിവിധ വേരിയന്റുകളിലായി ഒറ്റ ചാര്‍ജില്‍ 370 കിലോമീറ്റര്‍ മുതല്‍ 512 കിലോമീറ്റര്‍ വരെയാണ് വാഹനത്തിന്റെ റേഞ്ച്. പരമാവധി 530 പി.എസ് കരുത്താണ് വാഹനത്തിനുള്ളത്. 250 കിലോമീറ്ററാണ് പരമാവധി വേഗത.വെറും നാല് സെക്കന്റുകൊണ്ട് വാഹനം പൂജ്യത്തില്‍ 100 കിലോമീറ്റര്‍ വേഗതയിലെത്തും. 1.70 കോടി രൂപയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വില. ടൈകാന്‍ 4 എസ് അടക്കം നാലു വേരിയന്റുകളാണ് വാഹനത്തിനുള്ളത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - അലി തുറക്കല്‍

Media Person

Similar News