ഫേസ് ലിഫ്റ്റ്ല്ല; മാരുതി ബ്രസയുടെ പുതിയ അവതാരം തന്നെ വരുന്നു

പിന്നെ ശ്രദ്ധിക്കേണ്ട ഏറ്റവും വലിയ ഫാക്ടർ ഇത്രയും നാളും ആരാധകർ ആവശ്യപ്പെട്ടിരുന്ന സൺ റൂഫ് പുതിയ ബ്രസയിലുണ്ടാകും.

Update: 2021-11-20 12:22 GMT
Editor : Nidhin | By : Web Desk
Advertising

ഇന്ത്യയിൽ കോംപാക്ട് എസ്.യു.വികളെ ജനകീയമാക്കുന്നതിൽ ഏറ്റവും കൂടുതൽ പങ്കുവഹിച്ച വാഹനങ്ങളിലൊന്നാണ് മാരുതി സുസുക്കി വിറ്റാര ബ്രസ. പുറത്തിറങ്ങി.2016 ൽ പുറത്തിറങ്ങിയത് മുതൽ 2020 ൽ നൽകിയ ഫേസ്‌ലിഫ്റ്റ് ഒഴിച്ചുനിർത്തിയാൽ വലിയ മാറ്റങ്ങളൊന്നും കമ്പനി ബ്രസ നൽകിയിട്ടില്ല. എന്നിരുന്നാലും ഇന്ന് മാസ വിൽപ്പന കണക്കിൽ മുൻനിരയിൽ തന്നെ വിറ്റാര ബ്രസയുണ്ട്.

വാഹനത്തിന് വലിയൊരു അപ്‌ഡേറ്റ് നൽകുമെന്ന് മാരുതി നേരത്തെ അറിയിച്ചിരുന്നു. ഇപ്പോൾ പുതിയ ബ്രസയുടെ ചിത്രം പുറത്തുവന്നിരിക്കുകയാണ്.

പുതിയ ബ്രസയുടെ ഏറ്റവും വലിയമാറ്റം അതിന്റെ പേരിൽ തന്നെയാണ്. ഇത്രയും നാളും കൊമ്പന് നെറ്റിപ്പട്ടം പോലെ കൂടെയുണ്ടായിരുന്ന വിറ്റാര എന്ന പേര് ഇനിയുണ്ടാകില്ല- അത് മാഞ്ഞുപോകും. ഇനി ബ്രസ് എന്നു മാത്രമായിരുക്കും പുതിയ വാഹനത്തിന്റെ പേര്.

ലുക്കിൽ കാര്യമായ മാറ്റം പുതിയ മാരുതി ബ്രസയിലുണ്ടാകും. പുതിയ ഫെൻഡറും ബോണറ്റുമായിരിക്കും പുതിയ ബ്രസക്ക്. ബോണറ്റ് കൂടുതൽ ഫ്‌ലാറ്റാകും. ഹെഡ്‌ലൈറ്റ്, ഗ്രിൽ എന്നിവയിൽ മാറ്റമുണ്ടാകും. നിലവിലുള്ള ബ്രസയിലുള്ള ഗ്രില്ലിലെ ക്രോം ലൈനുകൾ പുതിയ മോഡലിലും തുടരും.


അതേസമയം വശങ്ങളിൽ നിന്ന് നോക്കിയാൽ മനസിലാകുന്ന കാര്യം വാഹനത്തിന്റെ നിലവിലെ സ്ട്രക്ച്ചറിൽ മാറ്റമില്ല എന്നതാണ്. അതേസമയം പുതിയ ഡിസൈനിലുള്ള ബോഡി ക്ലാഡിങ് വാഹനത്തിനുണ്ടാകും. പിന്നെ ശ്രദ്ധിക്കേണ്ട ഏറ്റവും വലിയ ഫാക്ടർ ഇത്രയും നാളും ആരാധകർ ആവശ്യപ്പെട്ടിരുന്ന സൺ റൂഫ് പുതിയ ബ്രസയിലുണ്ടാകും. എന്നാൽ ഇത് ഉയർന്ന മോഡലുകളിൽ മാത്രമായിരിക്കും.

ടെയിൽ ലാമ്പ് ഡിസൈനിലും മാറ്റം വന്നതോടെ വാഹനത്തിന്റെ പിറകിൽ നിന്ന ലുക്കിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. പുതിയ ടെയിൽ ലാമ്പ് ടെയിൽ ഗേറ്റിന്റെ പകുതിയോളം അപഹരിക്കുന്നുണ്ട്. പിറകിൽ ബ്രസ് എന്ന വലിയ ബ്രാൻഡിങ് ഈ മോഡലിലും തുടരുന്നുണ്ട്. ഫേക്കായ ഒരു സ്‌കിഡ് പ്ലേറ്റും നൽകിയിട്ടുണ്ട്.

ഇന്റീരിയർ

പുതിയ ബ്രസയും അതിന് മുമ്പ് പുറത്തിറങ്ങാൻ പോകുന്ന ബലേനോയും തമ്മിൽ ഇന്റീരിയറിലെ നിരവധി കാര്യങ്ങൾ പങ്കുവെക്കുന്നുണ്ട്. പുതിയ ഡാഷ് ബോർഡ്, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്റ്റിയറിങ് വീൽ, കൺട്രോൾ സ്റ്റാക്കുകൾ, പുതിയ പോപ്പ് അപ്പ് ഇൻഫോർടെയ്ൻമെന്റ് സിസ്റ്റം എന്നിങ്ങനെ മാരുതിയുടെ പുതിയ ഡിജിറ്റൽ ആർക്കിടെക്കച്ചറിന്റെ ഉത്പന്നമായിരിക്കും പുതിയ ബ്രസയുടെ ഇന്റീരിയർ.


അതേസമയം വാഹനത്തിന്റെ പ്ലാറ്റ്‌ഫോമിൽ മാറ്റമുണ്ടാകില്ല. നിലവിലെ സുസുക്കി ഗ്ലോബൽ സി എന്ന പ്ലാറ്റ്‌ഫോമിൽ തന്നെയായിരിക്കും ബ്രസ നിർമിക്കുന്നത്. എസ്-ക്രോസും ഇതേ പ്ലാറ്റ്‌ഫോമിലാണ് നിർമിക്കുന്നത്.



എന്ന് വരും

അടുത്ത വർഷം മാരുതി നിരവധി പുതിയ മോഡലുകളാണ് പുറത്തിറക്കുന്നത്. എക്എൽ 6, ബലേനോയും 2020ലെ ആദ്യപാദത്തിൽ ലോഞ്ച് ചെയ്യും. അതിന് ശേഷം ജൂലൈ-ആഗസ്റ്റ് മാസത്തിലായിക്കും ബ്രസയുടെ വരവ്. അതിന് ശേഷം മാത്രമായിരിക്കും പുതിയ ആൾട്ടോ പുറത്തുവരിക.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News