ഞെട്ടിക്കുന്ന മൈലേജ്, കൊതിപ്പിക്കുന്ന വില; മാരുതി ഗ്രാൻഡ് വിറ്റാര വിപണിയിൽ അവതരിപ്പിച്ചു

വാഹനത്തിന്റെ ബുക്കിങ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ബുക്കിങ് 55,000 കടന്നതോടെ വഹനം ലഭിക്കാനുള്ള കാലയളവ് അഞ്ച് മാസം വരെ ഉയർന്നു.

Update: 2022-09-26 13:45 GMT
Editor : abs | By : Web Desk

മാരുതി സുസുക്കിയിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോംപാക്റ്റ് എസ്‌യുവി ഗ്രാൻഡ് വിറ്റാര വിപണിയിലെത്തി. 10.45 ലക്ഷം രൂപ മുതൽ 19.65 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. 27.97 കി.മീ/ലിറ്റർ ആണ് വിറ്റാരക്ക് മാരുതി അവകാശപ്പെടുന്ന മൈലേജ്.

Advertising
Advertising

ഗ്രാൻഡ് വിറ്റാരയ്ക്ക് സിഗ്മ, ഡെൽറ്റ, സീറ്റ, സീറ്റ പ്ലസ്, ആൽഫ, ആൽഫ പൾസ് എന്നീ വേരിയൻറുകൾ ലഭ്യമാണ്. 1.5 ലിറ്റർ കെ15സി പെട്രോൾ മൈൽഡ് ഹൈബ്രിഡ്, 1.5 ലിറ്റർ 4 സിലിണ്ടർ പെട്രോൾ സ്ട്രോങ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് എൻജിനുകളിലാണ് വാഹനം എത്തുന്നത്.


സിഗ്മ വേരിയന്റിന് 10.45 ലക്ഷം രൂപയും ഡെൽറ്റ വേരിയന്റിന് 11.90 ലക്ഷം രൂപയുമാണ് വില 13.89 ലക്ഷം രൂപയാണ് സീറ്റ വേരിയന്റിന്റെ വില. ആൽഫ വേരിയന്റിന് 15.39 ലക്ഷം. സ്മാർട്ട് ഹൈബ്രിഡിന്റെ ഓട്ടമാറ്റിക് വകഭേദം ആരംഭിക്കുന്നത് ഡെൽറ്റ വേരിയന്റിലാണ്. ഡെൽറ്റയ്ക്ക് 13.40 ലക്ഷം രൂപയും സീറ്റയ്ക്ക് 15.39 രൂപയും ആൽഫയ്ക്ക് 16.89 ലക്ഷം രൂപയും ആൽഫ ഡ്യുവൽ ടോണിന് 17.05 ലക്ഷം രൂപയുമാണ് വില.


ഇന്റലിജന്റ് ഇലക്ട്രിക് ഹ്രൈബിഡ് പതിപ്പ് സീറ്റ പ്ലസ്, ആൽഫ പ്ലസ് വകഭേദങ്ങളിൽ മാത്രം. സീറ്റ പ്ലസിന്റെ വില 17.99 ലക്ഷം രൂപയും ആൽഫ പ്ലസിന്റെ വില 19.49 ലക്ഷം രൂപയുമാണ്. സീറ്റ ഡ്യുവൽ ടോണിന് 18.15 ലക്ഷം രൂപയും ആൽഫ ഡ്യുവൽ ടോണിന് 19.65 ലക്ഷം രൂപയുമാണ് വില. സുസുക്കിയുടെ ഓൾഗ്രിപ്പ് സെലക്റ്റ് എന്ന ഓൾവീൽ ഡ്രൈവ് മോഡൽ സ്മാർട്ട് ഹൈബ്രിഡിന് മാത്രമാണുള്ളത്. ആൽഫ മോഡലിന്റെ വില 16.89 ലക്ഷം രൂപയും ആൽഫ ഡ്യുവൽ ടോണിന് 17.05 ലക്ഷം രൂപയുമാണ് വില.

വാഹനത്തിന്റെ ബുക്കിങ് നേരത്തെ തന്നെ കമ്പനി ആരംഭിച്ചിരുന്നു. ബുക്കിങ് 55,000 കടന്നതോടെ വഹനം ലഭിക്കാനുള്ള കാലയളവ് അഞ്ച് മാസം വരെ ഉയർന്നു. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News