കുതിച്ചുകയറി സിഎൻജി ബുക്കിങ്; മാരുതി ഡെലിവർ ചെയ്യാനുള്ളത് 1.29 ലക്ഷം സിഎൻജി വാഹനങ്ങൾ

പ്രതിമാസം 800 കിലോമീറ്റർ ഓടുന്ന ഒരു കാറിന് പെട്രോൾ/ഡീസലിലോടിയാൽ കിലോമീറ്ററിന് 5.20 രൂപ ചെലവ് വരും. സിഎൻജിക്ക് ഇത് 1.90 രൂപ മാത്രമേ വരൂ.

Update: 2022-05-04 15:10 GMT
Editor : Nidhin | By : Web Desk
Advertising

രാജ്യത്ത് പെട്രോൾ-ഡീസൽ വില കുതിച്ചുകയറുമ്പോൾ ബദൽ ഇന്ധന വാഹനങ്ങൾ അന്വേഷിക്കുന്നവർക്ക് മുന്നിൽ ഇവിക്കൊപ്പം വരുന്നവയാണ് സിഎൻജി വാഹനങ്ങൾ. സിഎൻജി വാഹനങ്ങളുടെ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടമാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ബുക്കിങ് കുതിച്ചു കയറിയതോടെ സിഎൻജി വാഹനങ്ങളുടെ ഡെലിവറിയും വൈകുകയാണ്. ഇപ്പോഴും പൂർണമായും പരിഹരിക്കാത്ത ചിപ്പ് ക്ഷാമം നിർമാണവേഗം കുറക്കുന്നുണ്ട്. സിഎൻജി വാഹന മേഖലയിലും ഇന്ത്യയിലെ ഏറ്റവും വലിയ നിർമാതാക്കൾ മാരുതി സുസുക്കി തന്നെയാണ്. മാരുതിക്ക് നിലവിൽ ഡെലിവറി ചെയ്യാനുള്ള 3,25,000 വാഹനങ്ങളാണ്. ഇതിൽ 1,29,000 വാഹനങ്ങളും സിഎൻജിയാണ്.

ആകെയുള്ള 15 മോഡലുകളിൽ 9 മോഡലുകളാണ് മാരുതിക്ക് സിഎൻജി ഇന്ധനത്തിലുള്ളത്. 2021-22 സാമ്പത്തിക വർഷത്തിൽ 44 ശതമാനം വർധനവാണ് മാരുതിയുടെ സിഎൻജി വിൽപ്പനയിലുണ്ടായത്. 2020-21 സാമ്പത്തിക വർഷത്തിൽ 1,62,000 യൂണിറ്റ് സിഎൻജി വാഹനങ്ങൾ വിറ്റപ്പോൾ ഇത്തവണ 2,64,000 യൂണിറ്റ് സിഎൻജി വാഹനങ്ങൾ മാരുതിയിൽ നിന്ന് നിരത്തിലിറങ്ങി.

സിഎൻജി വാഹനങ്ങളുടെ ഉയർന്ന വിൽപ്പന കണക്കിലെടുത്ത് പ്രീമിയം മോഡലുകളായ ബലേനോയിലും സിയാസിലും മാരുതി ഉടൻ തന്നെ സിഎൻജി അവതരിപ്പിക്കും.

അതേസമയം പെട്രോൾ വിലക്കൊപ്പം സിഎൻജി വിലയും ഉയരുന്നത് ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നുണ്ട്. 2021 ഡിസംബറിൽ നിന്ന് 2022 ഏപ്രിലെത്തുമ്പോൾ ഡൽഹിയിലെ സിഎൻജി വിലയിൽ 35 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 79.59 രൂപയാണ് കിലോഗ്രാമിന് സിഎൻജിക്ക് ഇന്ന് കേരളത്തിലെ വില.

എന്നിരുന്നാലും പെട്രോൾ വിലയേക്കാളും കുറവായതുകൊണ്ടും സിഎൻജിക്ക് മൈലേജ് കൂടുതലായത് കൊണ്ടും സിഎൻജിക്ക് പ്രിയം കൂടുകയേള്ളൂ. പ്രതിമാസം 800 കിലോമീറ്റർ ഓടുന്ന ഒരു കാറിന് പെട്രോൾ/ഡീസലിലോടിയാൽ കിലോമീറ്ററിന് 5.20 രൂപ ചെലവ് വരും. സിഎൻജിക്ക് ഇത് 1.90 രൂപ മാത്രമേ വരൂ.

Summary: Maruti Suzuki has 1.29 lakh CNG cars waiting to be delivered

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News