കരുത്തിന് പുതിയ രൂപം; പുതുതലമുറ കെ.ടി.എം ആർസി 390 വരുന്നു

കഴിഞ്ഞ വർഷം അവസാനം ആർസി 125, ആർസി 200 മോഡലുകളുടെ പുതിയ മോഡലുകൾ കഴിഞ്ഞ വർഷം അവസാനം കെ.ടി.എം അവതരിപ്പിച്ചിരുന്നുവെങ്കിലും കൂട്ടത്തിലെ കൊമ്പനായ 390 മാത്രം വൈകുകയായിരുന്നു.

Update: 2022-03-24 12:42 GMT
Editor : Nidhin | By : Web Desk

ഇന്ത്യൻ ഇരുചക്ര വാഹനലോകത്ത് കരുത്തിന്റെ ലീഗിൽ മുന്നിൽ നിൽക്കുന്ന ബ്രാൻഡാണ് കെ.ടി.എം അതിൽ അവരുടെ കൊമ്പനാണ് ആർസി 390 (RC 390). ആർസി 390യുടെ എല്ലാ മോഡലുകളും ഇന്ത്യയിൽ ചൂടപ്പം പോലെയാണ് വിറ്റുപോയത്. ഇപ്പോൾ പുതിയ തലമുറ ആർസി 390 ഉടനെ പുറത്തിറക്കുമെന്ന് സൂചന നൽകിയിരിക്കുകയാണ് കെടിഎം.

കെ.ടി.എമ്മിന്റെ സ്ഥിരം കളർ സ്‌കീമിന് പുറമെ വ്യത്യസ്തമായ പുതിയൊരു നിറം കൂടി പുതിയ ആർസി 390ക്ക് ഉണ്ടാകും. 43.5 ബിഎച്ച്പി പവറാണ് പുതിയ ആർസി 390 ക്ക് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വർഷം അവസാനം ആർസി 125, ആർസി 200 മോഡലുകളുടെ പുതിയ മോഡലുകൾ കഴിഞ്ഞ വർഷം അവസാനം കെ.ടി.എം അവതരിപ്പിച്ചിരുന്നുവെങ്കിലും കൂട്ടത്തിലെ കൊമ്പനായ 390 മാത്രം വൈകുകയായിരുന്നു.

Advertising
Advertising

ആർസി 390യുടെ ലോഞ്ചിങ് െൈവകാനുള്ള പ്രധാന കാരണമായി കണക്കാക്കുന്നത്- അതിന്റെ മീറ്റർ കൺസോളിന്റെ ടിഎഫ്ടി ഡിസ്‌പ്ലെ (TFT Display) യുടെ ലഭ്യതക്കുറവാണ്. ലോക വാഹനമേഖലയെ തന്നെ ബാധിച്ച സെമി കണ്ടക്ടർ ക്ഷാമമാണ് ഡിസ്‌പ്ലെയുടെ നിർമാണത്തെയും ബാധിച്ചത്. ഈ പ്രശ്‌നം മൂലം പുതിയ ആർസി 390 യുടെ ഉത്പാദനം തത്ക്കാലത്തേക്ക് പൂർണമായും നിർത്തിവെക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരുന്നു. അടുത്ത മാസം പുതിയ ആര്‍സി 390 പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ ആർസി 390 യുടെ 373 സിസി എഞ്ചിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ 6 സെക്കൻഡിന് താഴെ മതി.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News