തമിഴ്നാട്ടില്‍ 5300 കോടി രൂപയുടെ നിക്ഷേപം നടത്താനൊരങ്ങി നിസാനും റെനോയും

ചെന്നൈയിലെ വിപുലീകരിച്ച ഇരു കമ്പനികളും ചേർന്ന് പ്ലാന്റിൽ ആറ് മോഡലുകൾ നിർമിക്കാനാണ് പദ്ധതിയിടുന്നത്

Update: 2023-02-15 08:35 GMT
Advertising

വാഹനനിർമാണ രംഗത്തെ അതിഗായരായ നിസാനും റെനോയും ചേർന്ന് തമിഴ്‌നാട്ടിൽ 5300 കോടി രൂപയുടെ നിക്ഷേപം നടത്താൻ ധാരണയായി. ചെന്നൈയിലെ വിപുലീകരിച്ച ഇരു കമ്പനികളും ചേർന്ന് പ്ലാന്റിൽ ആറ് മോഡലുകൾ നിർമിക്കാനാണ് പദ്ധതിയിടുന്നത്. ഇതിൽ രണ്ട് ഇലക്ട്രിക് വാഹനങ്ങളും ഉൾപ്പെടുന്നു. ഇന്ത്യക്കാരുടെ എസ്.യു.വി ഭ്രമം മുന്നിൽ കണ്ടാണ് സഖ്യം ഇരുവാഹന കമ്പനികളും പുതിയ മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങുന്നത്. 2,000 ഓളം പുതിയ തൊഴിൽ സാധ്യതകൾ ഇതുവഴിയുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

ഇതിൽ മൂന്ന് മോഡലുകൾ നിസാന്റെ സംഭാവനയായിരിക്കും. അതിൽ തന്നെ രണ്ട് എസ്.യു.വി മോഡലുകളായിരിക്കുമെന്ന് നിസാൻ സി.ഒ.ഒ അശ്വനി ഗുപ്ത പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ വാഹനവിപണിയായ ഇന്ത്യയിൽ എസ്.യു.വി വാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണം വർധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കോംപാക്ട് എസ്.യു.വിയായ മാഗ്നറ്റ് സമ്മാനിച്ച വലിയ വിജയമാണ് തങ്ങളുടെ ഊർജ്ജം. ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാൻ ഇത് ഞങ്ങളെ സഹായിച്ചു. 5.49 ലക്ഷം രൂപയിൽ വിലയാരംഭിക്കുന്ന നിസാൻ മാഗ്നെറ്റ് 2020 ഡിസംബറിലാണ് ഇന്ത്യൻ വിപണിയിലിറങ്ങിയത്. അത് മറികടക്കാനുള്ള ശ്രമമാണിതെന്നും അശ്വനി ഗുപ്ത പറഞ്ഞു.  

 1 ലറ്റര്‍ പെട്രോള്‍, 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ സി.വി.ടി എന്നീ എഞ്ചിന്‍ ഓപ്ഷനുകളിലാണ് മാഗ്‍നൈറ്റ് എത്തിയത്. എക്സ്.ഇ, എക്സ്,എല്‍, എക്സ്.വി, എക്സ്.വി പ്രീമിയം എന്നിങ്ങനെ നാല് വേരിയന്‍റുകളില്‍ വാഹനം ലഭിക്കും. 72 ബി.എച്ച്.പി കരുത്തുള്ള ഒരു ലീറ്റർ, ബി. ഫോർ ഡി. ഡ്യുവൽ വി.വി.ടി എൻജിനും 100 ബി.എച്ച്.പി കരുത്തുള്ള ഒരു ലീറ്റർ, എച്ച്.ആർ.എ സീറോ ടർബോ ചാർജ്ഡ് എൻജിനുമുണ്ട്. ഫൈവ് സ്പീഡ് മാനുവൽ, എക്സ് ട്രോണിക് സി.വി.ടി (ഓട്ടമാറ്റിക്) ഗീയർബോക്സുകളാണ് മാഗ്‍നൈറ്റിന്‍റെ ട്രാന്‍സ്മിഷന്‍ വിഭാഗത്തെ സമ്പന്നമാക്കുന്നത്‍. 




Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News