സാധാരണക്കാരനും സുരക്ഷ വേണം; ചെറുകാറുകളിലും ആറ് എയര്‍ബാഗുകള്‍ സ്ഥാപിക്കണമെന്ന് നിതിന്‍ ഗഡ്കരി

കൂടുതൽ എയർ ബാഗുകൾ വെക്കുന്നത് വഴി 3,000 മുതൽ 4,000 രൂപ വരെ മാത്രമാണ് വാഹനങ്ങൾക്ക് വില കൂടുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Update: 2021-09-19 14:42 GMT
Editor : Nidhin | By : Web Desk
Advertising

വാഹനാപകടങ്ങളുണ്ടാകുമ്പോൾ യാത്രക്കാരെ സുരക്ഷിതരാക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന ഘടകമാണ് എയർബാഗുകൾ. നിലവിലെ ഇന്ത്യയിലെ നിയമനുസരിച്ച് ഡ്രൈവറുടെ ഭാഗത്തുള്ള എയർ ബാഗ് മാത്രമാണ് നിയമം മൂലം നിർബന്ധമാക്കിയിട്ടുള്ളത്. ഇന്ത്യയിലെ മിക്ക വാഹനങ്ങളിലും ഡ്രൈവർ സൈഡിലും മുന്നിലെ പാസഞ്ചർ സീറ്റിനും മാത്രമാണ് എയർബാഗുള്ളത്.

എന്നാൽ ഈ വിഷയത്തിൽ പുതിയ നിർദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. കാറുകളിൽ 8 എയർബാഗുകൾ ഉറപ്പാക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം.

പ്രീമിയം കാറുകളിൽ ആറ് എയർ ബാഗുകൾ വരെ ലഭ്യമായ രാജ്യത്ത് സാധാരണക്കാർ ഏറ്റവും കൂടുതൽ വാങ്ങുന്ന എൻട്രി ലെവൽ കാറുകളിൽ ഒന്നോ രണ്ടോ എയർ ബാഗുകൾ മാത്രമേ ലഭിക്കുന്നുള്ളൂ.

പണക്കാരന് മാത്രമല്ല സാധാരണക്കാരനും സുരക്ഷ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാഹനാപകടങ്ങളിൽ മരണനിരക്ക് കുറയ്ക്കാനുള്ള ഉപാധിയായാണ് അദ്ദേഹം ഈ നിർദേശം മുന്നോട്ട് വച്ചത്. കൂടുതൽ എയർ ബാഗുകൾ വെക്കുന്നത് വഴി 3,000 മുതൽ 4,000 രൂപ വരെ മാത്രമാണ് വാഹനങ്ങൾക്ക് വില കൂടുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News