പ്രവാസികൾക്കുള്ള പുതിയ യാത്രാ നിബന്ധനകൾ പിൻവലിക്കണം: BKSF കേന്ദ്ര,കേരള സർക്കാറുകൾക്ക് നിവേദനം നൽകി

പ്രവാസികൾക്ക് സാമ്പത്തിക ബാധ്യത അടിച്ചേൽപിക്കരുത്

Update: 2021-02-25 18:29 GMT

പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവിശ്യപെട്ട് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് BKSF  ബഹ്റൈൻ കേരള സോഷ്യൽ ഫോറം നിവേദനം നൽകി.

കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ യാത്രാ നിബന്ധനകൾ പ്രവാസികൾക്ക്   താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തി വെച്ചിട്ടുള്ളതെന്നും ഇത് പിൻവലിക്കണമെന്നും ബഹ്റൈൻ കേരള സോഷ്യൽ ഫോറം -ബി.കെ.എസ്.എഫ് കൂട്ടായ്മ ആവശ്യപ്പെട്ടു.   

പ്രവാസികളുടെ കോവിഡ് പരിശോധനകളുടെ കാര്യത്തിൽ  കേന്ദ്ര കേരള സർക്കാരുകൾ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണം.  

Advertising
Advertising

വിദേശത്തുനിന്നും നാട്ടിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾ 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് സർട്ടിഫിക്കറ്റിന് പുറമെ നാട്ടിൽ എയർപോർട്ടിൽ ഇറങ്ങിയതിനു ശേഷം കൺഫർമേറ്ററി മോളിക്യുലാർ ടെസറ്റും നടത്തണമെന്നാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശം.  പാവപെട്ട പ്രവാസികൾ. വിമാന യാത്രാകൂലി നിരക്ക് ഏതാണ്ട് ഇരട്ടിയോളം വർദ്ധനവുള്ള സമയത്താണ് കോവിഡ് ടെസറ്റ് നിമിത്തം ഏഴായിരത്തോളം രൂപയുടെ അധിക ബാധ്യത പ്രവാസികളെ അടിച്ചേൽപിക്കുന്നത്.

കോവിഡ് രോഗികൾ താരതമ്യേന കുറവുള്ള ഗൾഫിൽ നിന്ന് യാത്ര ചെയ്യുന്നതിന് കേന്ദ്രസർക്കാർ ഇപ്പോൾ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശം അടിയന്തരമായി പിൻവലിക്കണമെന്ന് BKSF ആവശ്യപ്പെട്ടു.നാട്ടിലുള്ള രോഗികളുമായി താരതമ്യം ചെയ്യുമ്പോൾ ഗൾഫ് മേഘലയിൽ കോവിഡ് രോഗികൾ ശതമാനകണക്കിൽ ഏറെ കുറവാണ്. പ്രവാസികൾക്കു നേരെയുള്ള അനീതിയാണ് ഈ ദുരിത കാലത്ത്  യാത്രക്ക് പോലും പ്രതിബന്ധങ്ങൾ സ്യഷ്ടിക്കുന്ന സമീപനങ്ങൾ.

 ഗൾഫിലെ വിവിധ എയർപോർട്ടുകളിൽ നിന്ന്  പ്രവാസികൾക്ക് യാത്ര പുറപ്പെടുന്നതിനുമുമ്പെ 72 മണിക്കൂറിനുള്ളിൽ കോവിഡ് ടെസറ്റ് നടത്തുക എന്നത് ഏറെ ശ്രമകരമാണ്.

പ്രവാസികൾക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത ചുമത്തുന്ന ഇത്തരം നിബന്ധനകൾക്കെതിരെ മലയാളികൾ ഒന്നടങ്കം പ്രതിഷേധിക്കണമെന്നും BKSFആവശ്യപ്പെട്ടു.

Tags:    

Similar News