ബഹ്റൈനിൽ പള്ളികളിൽ വെള്ളിയാഴ്ച ജുമുഅ ഒഴികെയുള്ള പ്രാർഥനകൾ പുനരാരംഭിച്ചു
മഗ്രിബ്, ഇശാ നമസ്കാരങ്ങൾ കൂടിയാണ് ഇന്ന് മുതൽ പുനരാരംഭിച്ചത്
Update: 2021-03-11 16:01 GMT
ബഹ്റൈനിൽ പള്ളികളിൽ വെള്ളിയാഴ്ച ജുമുഅ ഒഴികെയുള്ള പ്രാർഥനകൾ പുനരാരംഭിച്ചു. മഗ് രിബ്, ഇശാ നമസ്കാരങ്ങൾ കൂടിയാണ് ഇന്ന് മുതൽ പുനരാരംഭിച്ചത്.
ഇസ് ലാമിക സുപ്രീം കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. സുബ്ഹി, ദുഹ്ർ, അസ്ർ പ്രാർഥനകൾ മുമ്പേ പുനരാരംഭിച്ചിരുന്നു. . പ്രാർഥനക്കെത്തുന്നവർ കോവിഡ് പ്രതിരോധ മുൻകരുതലുകളെടുക്കണമെന്ന് അധിക്യതർ നിർദേശം നൽകിയിട്ടുണ്ട്.