ബഹ് റൈനിൽ മാർച്ച് 14 മുതൽ റസ്റ്റോറൻ്റുകളിൽ അകത്തിരുന്ന് ഭക്ഷണം കഴിക്കാം
ഇൻഡോർ ജിംനേഷ്യങ്ങളും നീന്തൽ കുളങ്ങളും തുറക്കും
Update: 2021-03-11 15:08 GMT
ബഹ് റൈനിൽ ഈ മാസം 14 മുതൽ റസ്റ്റോറൻ്റുകളിൽ അകത്തിരുന്ന് ഭക്ഷണം കഴിക്കാം. ഒരു നേരത്ത് പരമാവധി 30 പേർക്കാണ് അനുമതിയുണ്ടാവുക. കോവിഡ് പ്രതിരോധത്തിനായുള്ള ദേശീയ പ്രതിരോധ സമിതിയാണ് തീരുമാനം പ്രഖ്യാപിച്ചത്.
പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ കുറവ് വന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകുവാൻ അധികൃതർ തീരുമാനിച്ചത്
മാർച്ച് 14ന് ശേഷം ഇൻഡോർ ജിംനേഷ്യങ്ങളും നീന്തൽ കുളങ്ങളും തുറക്കും. താൽപര്യമുള്ള വിദ്യാർഥികൾക്ക് സ്കൂളുകളിൽ അധ്യയനം തുടങ്ങുമെന്നും അധിക്യതർ അറിയിച്ചു.