ബഹ്റൈനില്‍ 94 ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വാറ്റില്‍ ഇളവ്

Update: 2018-12-30 02:32 GMT

ബഹ്റൈനിൽ നടപ്പിലാക്കുന്ന മൂല്യവർധിത നികുതിയിൽ നിന്ന് 94 അടിസ്ഥാന സേവനങ്ങൾക്കും ഉല്പന്നങ്ങൾക്കും ഇളവ് ലഭിക്കുമെന്ന് അധിക്യതർ അറിയിച്ചു. അടിസ്ഥാന ഭക്ഷണ ഉൽപന്നങ്ങളും ആരോഗ്യ സേവന മേഖലയും പ്രധാന മരുന്നുകളും വാറ്റിൻ്റെ പരിധിയിൽ വരില്ല.

രാജ്യത്ത് ജനുവരി ഒന്ന് മുതൽ തന്നെ വാറ്റ് മൂല്യവർധിത നികുതി രാജ്യത്ത് നടപ്പിലാക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കവെ, 94 അടിസ്ഥാന ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും വാറ്റിൽ നിന്ന് ഇളവ് നൽകിയതായി അധിക്യതർ അറിയിച്ചു. ടെലി കമ്മ്യുണിക്കേഷൻസ്, വസ്ത്രം , തുണി, ഹോട്ടൽ, റസ്റ്റോറൻ്റ്, വാഹനങ്ങൾ തുടങ്ങിയവ അഞ്ചു ശതമാനം മൂല്യ വർധിത നികുതിയുടെ പരിധിയിൽ വരുമെന്നാണ് സൂചന. എന്നാൽ ഭക്ഷ്യ വിഭവങ്ങൾ, ആരോഗ്യ സേവനം, കെട്ടിട നിർമാണം, എണ്ണ വാതക മേഖല എന്നിവയെ വാറ്റിൽ നിന്ന് ഒഴിവായേക്കും. ആരോഗ്യ സേവന മേഖലയും പ്രധാന മരുന്നുകളും വാറ്റിൻ്റെ പരിധിയിൽ വരില്ലെന്ന് ആരോഗ്യ മന്ത്രി ഫാഇഖ അസ്സാലിഹ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ സേവനങ്ങൾ വാറ്റ് ഇതര മേഖലയിലാണ് വരുന്നത് വിദ്യാഭ്യാസ മന്ത്രി ഡോക്ടർ മാജിദ് അലി അൽ നുഐമിയും അറിയിച്ചു. വായ്പ, പലിശ, പണം പിൻ വലിക്കൽ, എ.ടി.എം ഇടപാടുകൾ തുടങ്ങിയ ബാങ്ക് വ്യവഹാരങ്ങളെയും വാറ്റ് ബാധിക്കില്ലെന്നാണ് സൂചന.

Full View
Tags:    

Similar News