ബഹ്റെെനില്‍ വെെദ്യുതിക്കും ജലത്തിനും അഞ്ചു ശതമാനം വാറ്റ് ഏര്‍പ്പെടുത്തി

വാറ്റ് നടപ്പിലാക്കുന്നതിലെ വീഴ്ചകൾ കണ്ടെത്താൻ അധികൃതർ വിപണി പരിശോധനയും ശക്തിപ്പെടുത്തിയിട്ടുണ്ട്

Update: 2019-01-08 04:12 GMT

ബഹ്റൈനിൽ വൈദ്യുതിക്കും ജലത്തിനും അഞ്ച് ശതമാനം മൂല്യവർധിത നികുതി ഏർപ്പെടുത്താൻ തീരുമാനം. വൈദ്യുതി, ജല അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം ഒന്നാം തിയ്യതി മുതൽ രാജ്യത്ത് നടപ്പിലാക്കിയ മുല്യവർധിത നികുതിയുടെ പരിധിയിലാണ് വൈദ്യുതി, ജലസേവനങ്ങളെ ഉൾപ്പെടുത്തിയത്.

പ്രവാസികൾക്കും ഒന്നിലധികം വീടുകളുള്ള സ്വദേശികൾക്കും 2016 മുതൽ രാജ്യത്ത് വൈദ്യുതിയുടെയും വെള്ളത്തിന്റെയും ചാർജ് ഘട്ടം ഘട്ടമായി വർധിച്ചുവരുകയാണ്. വരുന്ന മാർച്ച് മാസം ഈ വർധനയുടെ അവസാന ഘട്ടം നടപ്പിലാകാനിരിക്കെയാണ് മൂല്യവർധിത നികുതി കൂടി ഈ സേവനങ്ങൾക്ക് എർപ്പെടുത്തിയത്. സ്ഥാപനങ്ങൾ വിവിധ സേവനങ്ങൾക്കും ഉൽപന്നങ്ങൾക്കും വാറ്റ് ഈടാക്കിത്തുടങ്ങിയത് രാജ്യത്തെ വിപണിയിൽ കാര്യമായ പ്രതിഫലനമുണ്ടാക്കിയിട്ടുണ്ട്.

Advertising
Advertising

Full View

വാറ്റിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഉൽപന്നങ്ങൾക്കും അധിക നികുതി ഈടാക്കുന്നതായും ഉപഭോക്താക്കൾ പരാതിപ്പെടുന്നു. വാറ്റ് നടപ്പിലാക്കുന്നതിലെ വീഴ്ചകൾ കണ്ടെത്താൻ അധികൃതർ വിപണി പരിശോധനയും ശക്തിപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി നിരക്കുകളിലുണ്ടായ വർധനവ് ചെറിയ വരുമാനക്കാരായ പ്രവാസികൾക്ക് പ്രയാസമുണ്ടാക്കിയിരുന്നു. മൂല്യവർധിത നികുതിയുടെ അധികഭാരം കൂടി വഹിക്കേണ്ടി വരുന്നതോടെ ജീവിതച്ചെലവ് ഉയരുമെന്ന ആശങ്കയിലാണ് പ്രവാസി സമൂഹം.

Tags:    

Similar News