സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍പറ്റിയ ഏറ്റവും യോജിച്ച രണ്ടാമത്തെ രാജ്യം ബഹ്റെെന്‍

ബഹ്റെെന് പുറമെ, മെക്സിക്കോക്കാണ് ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനം സെർബിയക്കും ലഭിച്ചു

Update: 2019-03-30 02:41 GMT

പ്രവാസികൾക്ക് സൗഹൃദങ്ങളുണ്ടാക്കാൻ കഴിയുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈന് രണ്ടാം സ്ഥാനം. ഇന്‍റർനാഷൻസ് ഗ്ലോബൽ സര്‍വേയിലാണ് ബഹ്റൈൻ മികച്ച നേട്ടം കരസ്ഥമാക്കിയത്.

പ്രവാസികൾക്ക് ഏറ്റവും കൂടുതൽ സൗഹൃദങ്ങളുണ്ടാക്കാൻ കഴിയുന്ന രണ്ടാമത്തെ രാജ്യമാണ് ബഹ്റൈനെന്നാൺ 'ഇൻറർ നാഷൻസി'ൻെറ 'എക്സ്പാറ്റ് ഇൻസൈഡർ' സർേവ ഫലങ്ങൾ കണ്ടെത്തിയിരിക്കുന്നത്. 68 രാജ്യങ്ങളിലുള്ള 18,000 പ്രവാസികളോട് അഭിപ്രായം തേടിയാണ് സർേവ തയാറാക്കിയത്.

മെക്സിക്കോക്കാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം ബഹ്റൈനും മൂന്നാം സ്ഥാനം സെർബിയക്കും ലഭിച്ചു. സർേവയിൽ പെങ്കടുത്തവരിൽ 77 ശതമാനം പേരുടെ അഭിപ്രായപ്രകാരം പ്രവാസികൾക്ക് ബഹ്റൈൻ വളരെ എളുപ്പം സൗഹൃദങ്ങളുണ്ടാക്കാൻ കഴിയുന്ന ഇടമാണ്. 68 ശതമാനം പേർ സ്വദേശികളുമായി എളുപ്പത്തിൽ സൗഹൃദമുണ്ടാക്കാൻ ബഹ്റൈനിൽ കഴിയുമെന്ന് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം ഇതേ സര്‍വേയിൽ ആറാം സ്ഥാനമായിരുന്നു ബഹ്റൈൻ നേടിയത്.

34 ശതമാനം പ്രവാസികൾ ബഹ്റൈനിൽ പ്രാദേശിക ഭാഷ പഠിക്കാൻ പ്രയാസമാണ് എന്ന് കരുതുന്നു. എന്നാൽ, അറബി ഭാഷ അറിയാതെതന്നെ ബഹ്റൈനിൽ സുഖമായി ജീവിക്കാമെന്ന് 94 ശതമാനം പേർ അഭിപ്രായപ്പെട്ടു. ജീവിത നിലവാരം, സ്വദേശികളുമായുള്ള ഇടപഴകൽ, ജോലി, കുടുംബജീവിതം, ജീവിതച്ചെലവ് തുടങ്ങിയ കാര്യങ്ങളിലെ പ്രവാസികളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് സർവേ ഫലം.

Full View
Tags:    

Similar News