പാട്ട് പാടി സദസ്സിനെ കയ്യിലെടുത്ത് മമ്മൂട്ടി
തനിക്ക് പാടാൻ അറിയില്ല. എന്നുവെച്ചാൽ പാട്ടുപാടില്ല എന്നർഥമില്ലെന്ന് മമ്മൂട്ടി
Update: 2019-04-14 08:54 GMT
ബഹ്റൈനിൽ ഗൾഫ് മാധ്യമം ഒരുക്കിയ ഹാർമോണിയസ് കേരള വേദിയിൽ പുതിയ റോളിൽ തിളങ്ങി മെഗാ സ്റ്റാർ മമ്മൂട്ടി. ഗായകൻ പി.ജയചന്ദ്രനോടൊപ്പം ഗാനമാലപിച്ചാണ് ബഹ്റൈനിൽ മമ്മൂട്ടി കാണികളെ ആവേശഭരിതരാക്കിയത്.
തനിക്ക് പാടാൻ അറിയില്ല. എന്നുവെച്ചാൽ പാട്ടുപാടില്ല എന്നർഥമില്ല. ചിലപ്പോഴൊക്കെ പാടാറുണ്ട്. ഇങ്ങനെ സദസ്സിനോട് ഹൃദയം തുറന്ന് ഏറെ സംസാരിച്ച ശേഷമായിരുന്നു മമ്മൂട്ടിയുടെ ഗാനാലാപനം. തുടർന്ന് ഭാവഗായകൻ ജയചന്ദ്രനോടൊപ്പം ചേർന്ന് മമ്മൂട്ടി പാടി. നടൻ മനോജ് കെ ജയനോടൊപ്പം സംഗീതത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചും ഏറെ നേരം സദസ്സിനോട് സംവദിച്ച ശേഷമാണ് മടങ്ങിയത്.