കേരളീയ സമാജം ബാലകലോൽസവം ഉദ്ഘാടനം ചെയ്തു

പ്രവാസി വിദ്യാർഥികളുടെ സർഗോൽസവം

Update: 2019-05-12 14:14 GMT
ബാലകലോൽസവം ഉദ്ഘാടന ചടങ്ങ്

ബഹ്‌റൈനിലെ പ്രവാസി വിദ്യാർഥികളുടെ സർഗോൽസവത്തിന് തുടക്കമായി. കലാപ്രതിഭകളും  സമാജം അംഗങ്ങളും സംബന്ധിച്ച വർണാഭമായ ചടങ്ങിൽ ദേവ്ജി - ബി.കെ.എസ് ബാലകലോൽസവത്തിൻ്റെ  ഔദ്യോഗിക ഉദ്ഘാടനം നടന്നു. ഈ വർഷത്തെ ബാലകലോത്സവ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്നത്  നൂറിലധികം അംഗങ്ങളുള്ള സ്വാഗതസംഘമാണ്. 500 ഓളം കുട്ടികൾ വ്യക്തിഗത മൽസരങ്ങളിൽ  മാറ്റുരയ്ക്കും. സംഗീത ഇനങ്ങളിലുള്ള മത്സരങ്ങള്‍ മേയ്‌ മൂന്നാം വാരവും നൃത്തയിന മത്സരങ്ങള്‍ മേയ്‌ അവസാന വാരവും ആരംഭിക്കും. ഗ്രൂപ്പിനങ്ങൾക്കുള്ള രജിസ്ട്രേഷൻ മെയ് 20 വരെ തുടരുമെന്ന് സംഘാടകസമിതി അറിയിച്ചു.

Tags:    

Siraj Pallikkara - സിറാജ് പള്ളിക്കര

Correspondent in Bahrain

മീഡിയവൺ ബഹ്റൈൻ ബ്യൂറോയിൽ റിപ്പോർട്ടർ. നിരവധി വർഷമായി സേവനം തുടരുന്നു.

Similar News