നോർക്ക തിരിച്ചറിയൽ കാർഡുകൾ കേരളീയ സമാജത്തിൽ എത്തി.
ഹെൽപ്പ് ഡസ്കിൽ നിന്ന് വിതരണം ചെയ്യും
Update: 2019-05-17 13:17 GMT
ബഹ് റൈനിൽ പ്രവാസികൾക്ക് വിതരണം ചെയ്യുവാനുള്ള നോർക്ക തിരിച്ചറിയൽ കാർഡുകൾ കേരളീയ സമാജം നോർക്ക ഹെൽപ്പ് ഡസ്ക്കിൽ എത്തി. തിരുവനന്തപുരം നോർക്ക ഓഫിസിൽ നിന്നും കൺവീനർ രാജേഷ് ചേരാവള്ളി കൈപ്പറ്റിയ കാർഡുകൾ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളക്ക് കൈമാറി. തിരിച്ചറിയൽ കാർഡിന് അപേക്ഷ നൽകിയ ബാച്ച് നമ്പർ 44, 45 അപേക്ഷകർ രസീതിയുമായി വന്ന് കാർഡ് കൈപ്പറ്റണമെന്നും ഇതിനായി വൈകീട്ട് 7:30 മുതൽ 9 വരെ സമാജം നോർക്ക ഹെൽപ് ഡസ്‌കിനെ സമീപിക്കാമെന്നും സമാജം ഭാരവാഹികൾ അറിയിച്ചു.