ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് ആദരം
500 വിദ്യാർത്ഥികളെ ആദരിച്ചു
Update: 2019-05-18 09:09 GMT
ബഹ് റൈനിൽ ഇന്ത്യൻ സ്‌കൂൾ മിഡിൽ സെക്ഷൻ അവാർഡ് ദാന ചടങ്ങിൽ, പഠനത്തിൽ മികവ് പുലർത്തിയ 500 വിദ്യാർത്ഥികളെ ആദരിച്ചു .കഴിഞ്ഞ അക്കാദമിക വർഷത്തിൽ ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിഭാഗത്തിൽ പഠിച്ചിരുന്ന മികവ് തെളിയിച്ച വിദ്യാർത്ഥികളെയാണ് ആദരിച്ചത്. ഈസാ ടൌൺ ഇന്ത്യൻ സ്‌കൂൾ കാമ്പസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിൽ നടന്ന വർണശബളമായ ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രേണു യാദവ് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, ഹെഡ് ടീച്ചർ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.പഠന മികവ് പുലർത്തിയ വിദ്യാർത്ഥികളെ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ അഭിനന്ദിച്ചു.