ബഹ്റെെന്‍ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി ആസ്ഥാനത്ത് കൂടുതല്‍ സൗക്യര്യങ്ങൾ ഏര്‍പ്പെടുത്തി

സൗജന്യ ഇൻ്റർനെറ്റടക്കമുള്ള സൗകര്യങ്ങളാണ് ലഭ്യമാക്കുക.

Update: 2019-07-15 01:37 GMT

ബഹ്റൈനിൽ തൊഴിലാളികളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി ആസ്ഥാനത്ത് കൂടുതൽ സൗക്യര്യങ്ങൾ ഏർപ്പെടുത്തുന്നു. സൗജന്യ ഇൻ്റർനെറ്റടക്കമുള്ള സൗകര്യങ്ങളാണ് ലഭ്യമാക്കുക.

വർക്ക് പെർമിറ്റ് അനുവദിക്കൽ, പുതുക്കൽ തുടങ്ങിയ സേവനങ്ങൾ നൽകുന്ന ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ ആസ്ഥാനത്തെത്തുന്ന അപേക്ഷകർക്കാണ് ഇനി മുതൽ സൗജന്യ ഇൻ്റർനെറ്റ് സൗകര്യങ്ങൾ ലഭിക്കുക. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഉസാമ അൽ അബ്സിയും ഇൻ്റർനെറ്റ് സേവന ദാതാക്കളായ സെയിൻ ജനറൽ മാനേജർ സൈനുൽ ആബിദീനുമായി കരാറിലൊപ്പിട്ടു.

Advertising
Advertising

എണ്ണൂറു മുതൽ ആയിരം വരെ അപേക്ഷകർ ദിനം പ്രതി സന്ദർശിക്കുന്ന എൽ.എം. ആർ എ ആസ്ഥാനത്ത് അപേക്ഷകർക്ക് വൈഫൈ സൗകര്യം ഉപയോഗിക്കാൻ കഴിയും. തൊഴിലാളികൾക്കുള്ള സൗകര്യങ്ങളും സേവനങ്ങളും വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി മീനാ സല്‍മാനിലുള്ള എൽ.എം.ആർ.എ സേവനകേന്ദ്രം ഈ മാസം ആദ്യവാരം മുതൽ പുനാരാരംഭിച്ചിരുന്നു.

സനാബിസില്‍ എല്‍.എം.ആര്‍.ഏ. ആസ്ഥാനത്ത് ലഭ്യമാകുന്ന എല്ലാ സേവനങ്ങളും മീനാ സല്‍മാനിലെ സേവനകേന്ദ്രത്തിലും ലഭ്യമാക്കിയിട്ടുണ്ട് .ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ വൈകിട്ട് ഏഴു വരെയാണ് മീനാ സല്‍മാനിലെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

എൽ.എം.ആര്‍.എ സേവനകേന്ദ്രങ്ങൾ ജനകീയമാക്കുവാൻ ലക്ഷ്യമിട്ട് എല്‍.എം.ആര്‍.എ. യൂണിറ്റുകളിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി സജീവമാക്കുവാനുള്ള ശ്രമത്തിലാണ് അധിക്യതർ.

Tags:    

Similar News