തൊഴിലാളികൾക്കായി കാർഡിയാക് സെമിനാർ സംഘടിപ്പിച്ചു.

ഹൃദയസ്പർശം’ എന്ന പേരിൽ

Update: 2019-07-21 10:56 GMT

കാർഡിയാക് കെയർ ഗ്രൂപ് ബഹ്‌റൈൻ 'ഹൃദയസ്പർശം' എന്ന പേരിൽ ആറാമത് കാർഡിയാക് സെമിനാറും സി.പി.ആർ. പരിശീലനവും  സംഘടിപ്പിച്ചു. അസ്‌കർ എം.സി.എസ്.സി.  ക്യാമ്പിൽ വച്ച് നടന്ന  സെമിനാറിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ കൺസൽട്ടൻറ് കാർഡിയോളോജിസ്റ് ഡോ. സോണി ജേക്കബ് ഹൃദ്രോഗത്തെക്കുറിച്ചുള്ള സെഷന് നേത്യത്വം നൽകി.  അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ സർവിസ് ലൈൻ ഹെഡും, ലൈസൺ ഫിസിഷ്യനും ആയ ഡോ. ബാബു രാമചന്ദ്രൻ പൊതു ആരോഗ്യത്തെക്കുറിച്ച് ക്ളാസെടുത്തു. അസ് രി  മെഡിക്കൽ സെന്റർ ഒക്യുപേഷണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. മനോജ് കുമാർ, ഡോ. ദിലീപ് എന്നിവർ വേനൽക്കാലവുമായി ബന്ധപ്പെട്ട രോഗങ്ങളെകുറിച്ചുമുള്ള  ക്ലാസ് നയിച്ചു.  തുടർന്ന് തൊഴിലാളികൾക്ക് സി.പി.ആർ. പരിശീലനവും നടത്തി. മുന്നൂറോളം തൊഴിലാളികൾ പങ്കെടുത്ത സെമിനാറിൽ കാർഡിയാക് കെയർ ഗ്രൂപ് രക്ഷാധികാരി സുധീർ തിരുനിലത്ത് സ്വാഗതം പറഞ്ഞു.  ഗ്രൂപ് അംഗങ്ങൾ ആയ രാജീവൻ, ജ്യോതിഷ് പണിക്കർ, ജഗത് കൃഷ്ണകുമാർ, മണിക്കുട്ടൻ, ശ്രീജ ശ്രീധരൻ, സതീഷ്, രാകേഷ് ശർമ്മ എന്നിവർ നേത്യത്വം നൽകി.

Tags:    

Similar News