ചാന്ദ്രയാൻ-2 ദ്യശ്യങ്ങൾ കുട്ടികൾക്ക് കൗതുകക്കാഴ്ചയായി
സമാജം ‘കളിക്കളം’ സമ്മർക്യാമ്പിൽ തൽസമയ സംപ്രേക്ഷണം
ശ്രീഹരികോട്ടയില്‍ തിങ്കളാഴ്ച്ച ബഹ്‌റൈന്‍ സമയം പകല്‍ 12.13 ന് ചന്ദ്രനിലേക്ക് കുതിച്ചുയര്‍ന്ന ബഹിരാകാശപേടകം ബാഹുബലിയുടെ തത്സമയ സംപ്രേക്ഷണം ബഹ് റൈൻ കേരളീയ സമാജം സംഘടിപ്പിച്ച സമ്മർക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് കൗതുകക്കാഴ്ചയായി. സമാജം ഡി ജെ ഹാളിലെ വലിയ സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന 150 ല്‍ പരം കുട്ടികള്‍ ജന്മനാടിന്റെ ശാസ്ത്ര ഗവേഷണരംഗത്തെ കുതിപ്പില്‍ ഹര്‍ഷാരവം മുഴക്കി.കളിക്കളം എന്ന പേരിൽ നടക്കുന്ന കുട്ടികളുടെ സമഗ്ര പഠന പരിശീലനക്കളരിയിലാണ് ഭാരത ശാസ്ത്ര ഗവേഷണരംഗത്തെ ചരിത്ര നേട്ടത്തിന്‍റെ തത്സമയ ദ്രിശ്യവിരുന്നിനു വേദിയോരുക്കിയത്. കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുകയാണ് ലക്ഷ്യമിട്ടതെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, സമാജം ജനറല്‍ സെക്രട്ടറി എം പി രഘു എന്നിവര്‍ പറഞ്ഞു. സമ്മര്‍ ക്യാമ്പ് ഡയരക്ടര്‍ ചിക്കൂസ് ശിവന്‍, രാജേശ്വരി ശിവന്‍ , സമാജം കലാ വിഭാഗം സെക്രട്ടറി ,ഹരീഷ് മേനോന്‍, ജനറല്‍ കണ്‍വീനര്‍ മനോഹരന്‍ പാവറട്ടി, കണ്‍വീനര്‍ ജയ രവി കുമാര്‍ ടോണി പെരുമാനൂര്‍ എന്നിവര്‍ തത്സമയ ദ്രിശ്യവിരുന്നിനു നേതൃത്വം നല്‍കി. വര്‍ണ്ണാഭമായ ദ്രിശ്യവിരുന്നോടെ ആഗസ്ത് 16 ന് കളിക്കളം സമാപിക്കുമെന്ന് സംഘാടകർ അറിയിച്ചു