മതപരമായ ചടങ്ങുകൾ രാഷ്ട്രീയ അജണ്ടക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമ നടപടിക്കൊരുങ്ങി ബഹ്റൈൻ

ജമ്മു കശ്മീരിന്‍റെ ആർട്ടിക്കിൾ 370യുടെ റദ്ദാക്കല്‍ തീരുമാനത്തിനെതിരെ പാകിസ്താൻ, ബംഗ്ലാദേശ് സ്വദേശികളായ വ്യക്തികൾ കഴിഞ്ഞ ദിവസം നടത്തിയ അനധികൃത റാലിയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്

Update: 2019-08-13 18:16 GMT

മതപരമായ ചടങ്ങുകൾ രാഷ്ട്രീയ അജണ്ടക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ജമ്മു കശ്മീരിന്‍റെ ആർട്ടിക്കിൾ 370ആം വകുപ്പ് റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെ പാകിസ്താൻ, ബംഗ്ലാദേശ് സ്വദേശികളായ വ്യക്തികൾ കഴിഞ്ഞ ദിവസം നടത്തിയ അനധികൃത റാലിയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. റാലിയിൽ പെങ്കടുത്തവർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികൾ സ്വീകരിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.

Tags:    

Similar News