പ്രകാശൻ്റെ കുടുംബത്തിന് സമാശ്വാസവുമായി പ്രവാസികൾ
സാമൂഹിക പ്രവർത്തകർ പ്രകാശൻ്റെ വീട്ടിലെത്തി
ഹൃദയാഘാതം മൂലം ബഹ്റൈനില്‍ വെച്ച് മരണപ്പെട്ട തിരൂര്‍ സ്വദേശി പ്രകാശെൻറ ബന്ധുക്കളെ സാമൂഹിക പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. പ്രകാശൻ്റെ അകാല വിയോഗത്തില്‍ ബന്ധുക്കള്‍ക്ക് അനുശോചനം അറിയിച്ച പ്രവാസികളുടെ സംഘം കുടുംബത്തിൻ്റെ ജീവിതാവസ്ഥകള്‍ അന്വേഷിച്ചറിഞ്ഞു.കുടുംബത്തിൻ്റെ അതിജീവനത്തിന് പ്രവാസി സമൂഹത്തിൻ്റെ പിന്തുണ നൽകാൻ ശ്രമിക്കുമെന്ന് സംഘം പറഞ്ഞു. സ്വന്തമായി വീട് പണിയുന്നതിനുള്ള സ്ഥലം രജിസ്റ്റർ ചെയ്യാനൊരുങ്ങുന്നതിനിടെയായിരുന്നു പ്രകാശൻ്റെ വേർപാട്. അദ്ദേഹത്തിെൻറ സ്വപ്നം സാക്ഷാത്കരിക്കാനും സ്ഥലം രജിസ്റ്റർ ചെയ്യുന്നതിനാവശ്യമായ സഹായം നല്‍കുന്നതിനും ബഹ്റൈനിൽ നിന്നുള്ള സഹായങ്ങൾ ഏകോപിപ്പിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സന്ദർശകർ പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകരായ ജമാല്‍ ഇരിങ്ങല്‍, മുഹമ്മദലി മലപ്പുറം, പി.വി അബ്ദുല്‍ മജീദ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.