കേരളീയ സമാജത്തിൽ ആർ.ശ്രീലേഖ ഐ.പി.എസ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കും.
വിദ്യാരംഭത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
Update: 2019-08-28 10:25 GMT
ബഹ്റൈൻ കേരളീയ സമാജത്തിലെ ഈ വർഷത്തെ വിദ്യാരംഭ ചടങ്ങ് വിജയദശമി ദിനമായ ഒക്ടോബർ 8 ചൊവ്വാഴ്ച രാവിലെ 5.30 മുതൽ ആരംഭിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി എം.പി.രഘുവും അറിയിച്ചു
കേരള ജയിൽ ഡി.ജി.പി ആർ.ശ്രീലേഖ ഐ.പി.എസ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുവാനായി എത്തും.
വിദ്യാരംഭത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾക്ക് ബിജു.എം.സതീഷ് 36045442 എന്ന നമ്പരിൽ വിളിക്കാവുന്നതാണെന്നും സമാജം ഭാരവാഹികൾ അറിയിച്ചു.