രോഗബാധിതനായ പ്രവാസിക്ക് സമാശ്വാസവുമായി പാക്ട് ബഹ് റൈൻ

Update: 2019-08-28 11:00 GMT

ബഹ്‌ റൈനിൽ നിന്നും ബ്രെയിൻ ട്യൂമർ രോഗബാധിതനായി നാട്ടിലേക്കു പോയ നജീബിന് സമാശ്വാസവുമായി ബഹ് റൈൻ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തീയേറ്റർ.

പാക്ടിന്റെ ചീഫ് കോർഡിനേറ്റർ ശ്രീ ജ്യോതികുമാർ മേനോനും പ്രസിഡന്റ് ശ്രീ ശിവദാസ് നായരും 25000 രൂപയുടെ ചെക്ക് നജീബിന്റെ വീട്ടിൽ വച്ച് കൈമാറി. ബഹ് റൈനിൽ ദീർഘകാലമായി ജനസേവന പ്രവർത്തനങ്ങൾ നടത്തുന്ന പാക്ട് ജീവകാരുണ്യപ്രവർത്തനങ്ങൾ തുടരുമെന്ന്   ടീം പാക്‌ട് അറിയിച്ചു.

നജീബിനെ സഹായിക്കാൻ താല്പര്യമുള്ളവർ പാക്‌ട് സെക്രട്ടറിയെയോ ചാരിറ്റി വിങ് പ്രെസിഡന്റിനേയോ 39814968,39699421 എന്നീ നമ്പറുകളിൽ ബന്ധപെടണമെന്നും പാക്ട് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഫോൺ :

Similar News