മക്കളെ ചേർത്ത് പിടിച്ച് കുടുംബം മനോഹരമാക്കാം.

സന്തുഷ്ട കുടുംബം; സുരക്ഷിത സമൂഹം -കാമ്പയിൻ

Update: 2019-08-29 10:40 GMT

കുടുംബം മനോഹരമാക്കുന്നതിൽ ഒരോ അംഗങ്ങൾക്കും അവരുടെതായ പങ്ക് നിർവഹിക്കാനുണ്ട്

ശാന്തിയും സമാധാനവുമുള്ള കുടുംബാന്തരീക്ഷം തിരിച്ചുപിടിക്കുകയാണ് സുരക്ഷിതമായ സമൂഹ നിർമിതിക്കുള്ള പോംവഴിയെന്ന്  പ്രമുഖ ഫാമിലി കൗൺസിലർ അമൃത രവി പറഞ്ഞു . ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ  സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ.  ‘സന്തുഷ്ട കുടുംബം; സുരക്ഷിത സമൂഹം’ എന്ന പ്രമേയത്തിൽ സംഘടന നടത്തിക്കൊണ്ടിരിക്കുന്ന കാമ്പയിനിൻ്റെ ഭാഗമായി വെസ്റ്റ് റിഫ ദിശ ഓഡിറ്റോറിയത്തിലാണ് കുടുംബ സംഗമം ഒരുക്കിയത്.

കുടുംബം മനോഹരമാക്കുന്നതിൽ ഒരോ അംഗങ്ങൾക്കും അവരുടെതായ പങ്ക് നിർവഹിക്കാനുണ്ട്.  അംഗങ്ങൾക്കിടയിലുള്ള കൃത്യമായ ആശയ വിനിമയം ഒരു പരിധി വരെ അസ്വാരസ്യങ്ങൾ കുറക്കാൻ സഹായിക്കും. മക്കളുടെ ഭാവി നിർണയിക്കുമ്പോൾ അവരുടെ മനസ്സറിഞ്ഞ് തീരുമാനങ്ങളെടുക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അമ്യത രവി കൂട്ടി ചേർത്തു.


സംഗമം  പ്രസിഡൻറ് ജമാൽ ഇരിങ്ങൽ ഉൽഘാടനം ചെയ്തു. കൗൺസിലർ രവി മാരാത്ത് ആശംസകൾ നേർന്നു. ഏരിയ പ്രസിഡൻറ് സാജിദ് നരിക്കുനി അധ്യക്ഷത വഹിച്ച സംഗമത്തിൽ അബ്ദുൽ ഹഖ് സ്വാഗവും ബുഷ്റ റഹീം നന്ദിയും പറഞ്ഞു. സമീർ ഹസൻ, അബ്ദുന്നാസർ, അബ്ദുസ്സലാം കൊയിലാണ്ടി, ഇൽയാസ് ശാന്തപുരം, അബ്ദുൽ ഹക്കീം ആലുവ, സോന സക്കരിയ, ലുലു ഹഖ് എന്നിവർ നേതൃത്വം നൽകി. പി.എം അഷ്റഫ് പരിപാടി നിയന്ത്രിച്ചു.

Tags:    

Similar News