ബഹ്റൈനിലെ കേരളം..ചിത്രങ്ങൾ കാണാം..
കേരളീയ സമാജം സംഘടിപ്പിച്ച ഓണം ഘോഷയാത്രയിലെ കാഴ്ചകൾ.. വിനോദ് ശങ്കർ, കിരീടം ഉണ്ണി എന്നിവർ പകർത്തിയ ചിത്രങ്ങൾ
കേരളീയ സംസകാരത്തിന്റെയും പാരമ്പര്യത്തിന്റെയും തനിമ വിളിച്ചോതുന്ന ദ്യശ്യങ്ങളായിരുന്നു വർണാഭമായ ഓണം ഘോഷയാത്രയിൽ നിറയെ. കേരളീയ സമാജം ഘടകങ്ങളോടൊപ്പം വിവിധ കൂട്ടായ്മകളും സംഘടനകളും അവതരിപ്പിച്ച പരിപാടികൾ ഘോഷയാത്രക്ക് ഉൽസവഛായ പകർന്നു. സമാജംഹാളിൽ വന്‍ ജനാവലിയാണ് ഘോഷയാത്ര വീക്ഷിക്കുവാൻ എത്തിയത് നാടൻ കലാരൂപങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, ആയോധന കലകൾ, വാദ്യമേളങ്ങൾ, ഫ്ളോട്ടുകൾ, സമകാലീന കേരളത്തിന്റെ ആവിഷ്കരണങ്ങൾ തുടങ്ങിയവ അരങ്ങേറി.ഓട്ടൻ തുള്ളലും വഞ്ചികളിയും കഥകളിയും തെയ്യവും മോഹിനിയാട്ടവും തോരുവാതിരയും പടയണിയും കുമ്മാട്ടികളിയും ഓണപ്പൊട്ടനും മഹാബലിയും ദ്യശ്യങ്ങളിൽ നിറഞ്ഞു.കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ഐ വൈ സി സി , ഓ ഐ സി സി , അയ്യപ്പസേവാ സംഗം എന്നീ കൂട്ടായ്മകളുടെ പങ്കാളിത്തത്തോടെയായിരുന്നു ഘോഷയാത്ര.പ്രസിഡണ്ട് പിവി രാധാക്യഷ്ന പിള്ള ജനറല്‍ സെക്രട്ടറി എംപി രഘു പവനൻ തോപ്പിൽ, റഫീക്ക് അബ്ദുള്ള തുടങ്ങിയവർ നേതൃത്വം നൽകി .