മലർവാടി കുരുന്നുകള്‍ക്കായി മല്‍സരങ്ങൾ ഒരുക്കുന്നു  

5 മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായാണ് മൽസരങ്ങൾ  

Update: 2019-10-23 06:07 GMT

ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ ചില്‍ഡ്രന്‍സ് വിഭാഗമായ ‘മലര്‍വാടി ബഹ് റൈനിലെ അഞ്ച് വയസ്സ് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായാണ് മൽസരങ്ങൾ സംഘടിപ്പിക്കുന്നത്. കേരള പിറവിയോടനുബന്ധിച്ച് മൂന്ന് ഏരിയകളിലായാണ് പരിപാടികൾ.

നവംബര്‍ ഒന്നിന് ‘കളിവണ്ടി‘ എന്ന തലക്കൈട്ടില്‍ മനാമ ഏരിയയിലും നവംബര്‍ 10 ന് റിഫ ഏരിയയിലും നവംബര്‍ 15 ന് മുഖറഖ് ഏരിയയിലും വിവിധ മല്‍സരങ്ങൾ നടക്കും.

കേരളത്തെ പരിചയപ്പെടുത്തുന്ന ഹ്യസ്വ ചിത്ര പ്രദര്‍ശനം, മലയാളത്തനിമയുള്ള കുട്ടിക്കളികള്‍ എന്നിവയുണ്ടാകും.കുട്ടികളുടെ ബുദ്ധിപരവും വൈജ്ഞാനികവുമായ വളര്‍ച്ച ലക്ഷ്യം വെക്കുന്നതോടൊപ്പം പരസ്പരസ്നേഹം, സാഹോദര്യം, സഹിഷ്ണുത എന്നീ ഗുണങ്ങള്‍ വളര്‍ത്താനുതകുന്നതരത്തിലുള്ള പരിപാടികളാണ് മലര്‍വാടി കുട്ടികള്‍ക്കായി ഒരുക്കുന്നതെന്ന് കണ്‍വീനര്‍ സകീന അബ്ബാസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് മനാമ (33752468) , മുഹറഖ് (39748867), റിഫ (36180136) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Tags:    

Similar News