ആ പുഞ്ചിരി മാഞ്ഞു; ലാൽസൺ വിടവാങ്ങി  

ബഹ് റൈനിലെ മുൻ പ്രവാസിയുടെ വിയോഗം   

Update: 2019-11-08 11:19 GMT

കാൻസർ രോഗത്തോട് പൊരുതി വ്യഥകളെ പുഞ്ചിരിയോടെ നേരിട്ട ബഹ് റൈനിലെ മുൻ പ്രവാസി ത്യശൂർ പുള്ള് സ്വദേശി ലാൽസൻ്റെ വിയോഗം പ്രവാസികളെ ദു:ഖിതരാക്കി. അർബുദത്തെ ധീരമായി നേരിട്ടായിരുന്നു രോഗശയ്യയിലും ലാൽസൻ്റെ ജീവിതം.

മരണമെത്തുന്നതിൻ്റെ മണിക്കൂറുകൾക്ക് മുമ്പും തൻ്റെ നിശ്ചയദാർഢ്യവും ആത്മബലവും പ്രകടമാക്കുന്ന എഫ് ബി നോട്ടിഫിക്കേഷനുകൾ ലാൽസൺ പങ്കുവെച്ചിരുന്നു.

ബഹ് റൈനിൽ പ്രവാസ ജീവിതം നയിച്ച കാലത്ത് അവശതയനുഭവിക്കുന്ന അപരർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ലാൽസൺ. ജീവകാരുണ്യ രംഗത്തും കലാസാംസ്കാരിക രംഗങ്ങളിലും ലാൽസൺ ഉണ്ടായിരുന്നു.

Advertising
Advertising

ബഹ് റൈനിലെ ഐ.വൈ.സി.സി എന്ന യുവജന സംഘടനയിലൂടെ വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ലാൽസൺ പിന്നീട് തൊണ്ടയിൽ കാൻസർ ബാധിച്ച് ഉമിനീര് പോലും ഇറക്കാൻ കഴിയാത്ത അവസ്ഥയിലായി. അപ്പോഴും 'ജീവിതം പൊരുതുവാൻ ഉള്ളതാണ്, അത് പൊരുതി നേടുക തന്നെ ചെയ്യു'മെന്ന് അക്ഷരങ്ങളിലൂടെ മറ്റുള്ളവർക്ക് ആത്മവിശ്വാസം പകർന്ന് കൊണ്ടിരുന്നു.

രോഗാവസ്ഥയിൽ തനിക്ക് തണലും തുണയുമായി ജീവിക്കുന്ന സഹധർമിണിയെക്കുറിച്ചും സോഷ്യൽ മീഡിയയിൽ എഴുതിയിരുന്നു. ലാൽസന് ജീവിതം തിരിച്ചു പിടിക്കുവാൻ സാധിക്കട്ടെ എന്ന പ്രാർഥനകളോടെ കൂടെ നിന്ന പ്രവാസികൾക്ക് വിയോഗ വാർത്ത നൊമ്പരമായി.

Tags:    

Similar News