ചിത്രകാരന്‍ ബിജു കുട്ടോത്ത് ബഹ്റൈനില്‍ മരിച്ച നിലയില്‍
ബഹ് റൈനിൽ നിരവധി കലാശില്പങ്ങളും ആർട്ട് പ്രൊജക്റ്റുകളും ബിജുവിൻ്റെ പങ്കാളിത്തത്തോടെ നിർമിച്ചിട്ടുണ്ട്.
Update: 2019-11-19 04:18 GMT
ബഹ്റൈനിൽ മലയാളിയായ ചിത്രകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കലാകാരനും ആർട്ട് ഡയരക്ടറുമായ ബിജു കുട്ടോത്തിനെയാണ് ഹിദ്ദിലെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
വടകര കാവിൽ കുട്ടോത്ത് സ്വദേശിയാണ്. പ്രവാസികൾക്കിടയിൽ സുപരിചിതനായ കലാകാരനാണ് ബിജു. ബഹ് റൈനിൽ നിരവധി കലാശില്പങ്ങളും ആർട്ട് പ്രൊജക്റ്റുകളും ബിജുവിൻ്റെ പങ്കാളിത്തത്തോടെ നിർമിച്ചിട്ടുണ്ട്.
പ്രമുഖ വ്യക്തിത്വങ്ങൾക്ക് പൊതുവേദികളിൽ നൽകുന്ന ഉപഹാരങ്ങളിലും ബിജുവിൻ്റെ കലാപരതയുണ്ടായിരുന്നു. അടുത്തിടെ ബഹ്റൈൻ സന്ദർശനവേളയിൽ പ്രധാനമന്ത്രി മോദിക്ക് ബിജു നിർമിച്ച ശിൽപം സമ്മാനിച്ചിരുന്നു.
ബിജുവിൻ്റെ പെട്ടെന്നുള്ള വേർപാട് പ്രവാസികൾക്കിടയിൽ നൊമ്പരം പടർത്തി.