ഫ്രൻസ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗത്തിന്‍റെ ക്യാമ്പയിന്‍ സമാപിച്ചു

സാമൂഹിക നിർമിതിയിൽ സ്ത്രീകൾ മുഖ്യ പങ്ക് വഹിക്കേണ്ടവരാണെന്ന് റുക്സാന പറഞ്ഞു

Update: 2019-12-21 19:56 GMT
Advertising

ബഹ്റൈനിൽ ഫ്രൻസ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം സംഘടിപ്പിച്ച കാമ്പയിൻ സമാപിച്ചു. സമാപന സമ്മേളനത്തിൽ നിരവധി പേർ പങ്കെടുത്തു. ‘സ്ത്രീ, സമൂഹം, സദാചാരം' എന്ന പ്രമേയത്തിൽ ഒരുക്കിയ ഒരു മാസക്കാലത്തെ കാമ്പയിനിൻ്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു സമ്മേളനം.

അനിമൽ ആൻഡ് എൻവയോൺമെന്റ് പ്രൊട്ടക്ഷൻ ചാരിറ്റി ഓർഗനൈസേഷൻ പ്രസിഡന്റ് ശൈഖ മർവ ബിൻത് അബ്‌ദുറഹ്‌മാൻ ആൽ ഖലീഫ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. പി. റുക്സാന മുഖ്യ പ്രഭാഷണം നിർവഹിച്ചു. സാമൂഹിക നിർമിതിയിൽ സ്ത്രീകൾ മുഖ്യ പങ്ക് വഹിക്കേണ്ടവരാണെന്ന് റുക്സാന പറഞ്ഞു.

കാമ്പയിനോടനുബന്ധിച്ച് നടത്തിയ പുഡിംഗ്, ഹെന്ന, ഖുർആൻ പാരായണം ലോഗോ മേക്കിങ് എന്നീ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഫ്രന്റ്സ് അസോസിയേഷൻ വനിതാവിഭാഗം പ്രസിഡന്റ് സാജിദ സലീം അധ്യക്ഷത വഹിച്ച പരിപാടിയിൽ കൺവീനർ ഹസീബ ഇർഷാദ് സ്വാഗതം പറഞ്ഞു. മനാമ മലർവാടി കൂട്ടുകാരികൾ അവതരിപ്പിച്ച ഒപ്പനയും റിഫ ടീം സംഗീത ശിൽപവും പരിപാടിക്ക് മാറ്റു കൂട്ടി‌

Tags:    

Similar News