ബഹ്റൈന്‍; നേട്ടങ്ങളുടെ തിളക്കം സമ്മാനിച്ചാണ് 2019 കടന്നുപോകുന്നത്

ഗൾഫ് കപ്പ് വിജയമടക്കമുള്ള നേട്ടങ്ങളുടെ തിളക്കമാണ് ബഹ്റൈന് 2019 സമ്മാനിച്ചത്

Update: 2019-12-30 18:49 GMT

അറേബ്യയുടെ പവിഴ ദ്വീപായ ബഹ്റൈന്‍ ഏറെ നേട്ടങ്ങൾ നൽകിയ വർഷമാണ് കടന്നുപോകുന്നത്. ഗൾഫ് കപ്പ് വിജയമടക്കമുള്ള നേട്ടങ്ങളുടെ തിളക്കമാണ് ബഹ്റൈന് 2019 സമ്മാനിച്ചത്.

സ്വപ്ന സാഫല്യമായ അറേബ്യൻ ഗൾഫ് കപ്പ് നേടിയതടക്കം കടന്ന് പോകുന്ന വർഷത്തിൽ തിളക്കമാർന്ന നേട്ടങ്ങളാണ് ബഹ് റൈൻ കൈവരിച്ചത്. 8000കോടി ബാരലിന്‍റെ പുതിയ എണ്ണ ശേഖരം ഖലീജ് അൽ ബഹ്റൈൻ ബേസിൽ കണ്ടെത്തിയത് വികസനക്കുതിപ്പിനായി ഉപയോഗപ്പടുത്താനായിരുന്നു ഭരണാധികാരികളുടെ ശ്രമം. 30 ദശലക്ഷം ഡോളറിന്‍റെ നിക്ഷേപ പദ്ധതിയാണ് എണ്ണ മേഖലയിൽ പ്രഖ്യാപിക്കപ്പെട്ടത്. ബഹ്റൈനെയും സൗദിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ കിങ് ഹമദ് കോസ്‍വെ നിര്‍മാണ പദ്ധതി‌, ലോകത്തെ ഏറ്റവും വലിയ അണ്ടർവാട്ടർ തീം പാർക്കിൻ്റെ നിർമാണം, മെട്രോ റെയിൽ പ്രൊജക്റ്റ്, വിമാനത്താവള നവീകരണം തുടങ്ങിയവ 2019നെ ബഹ്റൈന് വൻ വികസന പദ്ധതികളുടെ കാലമാക്കി മാറ്റി.

Advertising
Advertising

രാജ്യത്ത് നടപ്പിലാക്കിയ സാമ്പത്തിക ക്രമീകരണത്തിൻ്റെ ഭാഗമായി മൂല്യവർധിത നികുതി പരിഷ്കരണം മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. എഫ് 1 കാറോട്ട മൽസരം മുതൽ മനാമ ഡയലോഗ് ഉച്ചകോടി വരെയുള്ള നിരവധി പരിപാടികൾക്ക് ആതിഥ്യമരുളാനും രാജ്യത്തിന് സാധിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹ്റൈൻ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി. വാറ്റ് നികുതി അടക്കമുള്ള പരിഷ്കാരങ്ങളും വർധിച്ച ഇലക്ട്രിസിറ്റി, ജല നിരക്കുകളും ജീവിതച്ചെലവ് ഗണ്യമായി വർധിപ്പിക്കുന്നു എന്നതിനാൽ പ്രവാസികൾക്ക് ആശങ്കകളുടെ വർഷം കൂടിയാണ് കടന്ന് പോകുന്നത്. എങ്കിലും പുതുവർഷത്തെ പ്രതീക്ഷയോടെ ഉറ്റു നോക്കുകയാണ് ബഹ്റൈനിലെ പ്രവാസി സമൂഹം

Tags:    

Similar News